പറവൂര്‍ പീഡനം: പിതാവിന് ഏഴുവര്‍ഷം തടവ്; മാതാവിനെ വെറുതെ വിട്ടു
text_fieldsകൊച്ചി: പ്രായപൂ൪ത്തിയാകാത്ത മകളെ പല൪ക്കായി കാഴ്ചവെച്ചതിലൂടെ കുപ്രസിദ്ധി നേടിയ പറവൂ൪ പീഡനക്കേസിൽ പിതാവ് അടക്കം നാലുപേ൪ക്ക് തടവ് ശിക്ഷ. പെൺകുട്ടിയുടെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ കോട്ടുവള്ളി വാണിയക്കാട് ചൗതിപ്പറമ്പിൽ സുധീ൪ എന്ന സുനീ൪ (39), ടെലിഫിലിം നി൪മാതാവ് ചിറയിൻകീഴ് ചൊമ്മാരുതി സാവിത്രി നിവാസിൽ എസ്.ജയകുമാ൪ എന്ന ജനത വിജയൻ (52), വ൪ക്കലയിലെ അനാമിക റിസോ൪ട്ട് ഉടമ ഉണ്ണികൃഷ്ണൻ (57), വ൪ക്കലയിൽ ഹാ൪ഡ്വെയ൪ സ്ഥാപനം നടത്തുന്ന വ൪ക്കല ഗവ.ആശുപത്രിക്ക് സമീപം എളവീട്ടിൽ നോബി സുഗുണൻ (31) എന്നിവരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. സുധീറിനും മൂന്നാം പ്രതി വിജയനും ഏഴ് വ൪ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പെൺകുട്ടിയെ വ൪ക്കല അനാമിക റിസോ൪ട്ടിൽ പീഡിപ്പിച്ച നാലും അഞ്ചും പ്രതികളായ ഉണ്ണികൃഷ്ണനെയും സുഗുണനെയും 10 വ൪ഷം കഠിനതടവിനും ലക്ഷം രൂപ പിഴക്കുമാണ് അഡീഷനൽ സെഷൻസ് ജഡ്ജി പി.ജി.അജിത്കുമാ൪ ശിക്ഷിച്ചത്.
പ്രതികൾ അടക്കുന്ന പിഴ സംഖ്യയിൽ രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനും കോടതി നി൪ദേശിച്ചു. പെൺകുട്ടിയുടെ മാതാവും രണ്ടാം പ്രതിയുമായ സുബൈദ, ആറാം പ്രതി സിനിമാ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അറക്കപ്പടി കണ്ണാടിപ്പടി വീട്ടിൽ ബിജു നാരായണൻ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
സിനിമയിലും സീരിയലുകളിലും അവസരം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് മാതാപിതാക്കൾ പെൺകുട്ടിയെ പല൪ക്കായി കാഴ്ചവെച്ചത്. ‘പ്രമാണി’ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ആറാം പ്രതി ബിജു നാരായണൻ സുധീറിനെ ടെലിഫിലിം നി൪മാതാവായ ജനതാ വിജയനെ പരിചയപ്പെടുത്തിയതിനെത്തുട൪ന്നാണ് വാണിഭത്തിന് നീക്കം തുടങ്ങിയത്.
പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയാകുന്ന കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി എന്ന നിലയിൽ പറവൂ൪ പീഡനത്തിൻെറ രണ്ടാംഘട്ട വിചാരണ പൂ൪ത്തിയാക്കിയാണ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ആദ്യഘട്ട വിചാരണയിൽ ഒന്നാം പ്രതി സുധീറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2009 ഏപ്രിലിൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സുധീറാണ് മകളെ ആദ്യമായി പീഡിപ്പിച്ചത്. തുട൪ന്ന് ഭീഷണിപ്പെടുത്തി പല൪ക്കായി കാഴ്ചവെക്കുകയായിരുന്നു. 2009 മുതൽ 2012 വരെ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ 162 പേരെ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 50 ലേറെ കുറ്റപത്രങ്ങൾ തയാറാക്കാനുദ്ദേശിക്കുന്ന കേസിൽ ഇതുവരെ 12 എണ്ണത്തിലാണ് അന്വേഷണം പൂ൪ത്തിയായത്.
കേരളത്തിന് പുറമെ ക൪ണാടകയിലെയും തമിഴ്നാട്ടിലെയും വിവിധ സംഘങ്ങൾക്ക് മകളെ കൈമാറി പ്രതി പണം സമ്പാദിച്ചതിന് ക്രൈംബ്രാഞ്ച് രജിസ്റ്റ൪ ചെയ്ത മറ്റ് കേസുകളിലും സുധീ൪ പ്രതിപ്പട്ടികയിലുണ്ട്. രണ്ടാംഘട്ട വിചാരണയിൽ 30 സാക്ഷികളെയും 41 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി.പി.മോഹൻ മേനോൻ, അഡ്വ.ഇ.ഐ.എബ്രഹാം, അഡ്വ.പി.എ.അയൂബ്ഖാൻ എന്നിവരും വെറുതെവിട്ട പ്രതിക്കുവേണ്ടി അഡ്വ.പി.എ.മുജീബും ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.