പരസ്യത്തില്‍ പുകവലി ദൃശ്യം:നടിക്കും സംവിധായകനുമെതിരെ കേസ്
text_fieldsതിരുവനന്തപുരം: സിനിമയിലെ പുകവലിദൃശ്യം പരസ്യത്തിന് ഉപയോഗിച്ച സിനിമക്കാ൪ കേസിൽപ്പെട്ടു. ‘മാറ്റിനി’എന്ന ചിത്രത്തിൻെറ പുകവലി ദൃശ്യങ്ങളുള്ള ഫ്ളക്സ് ബോ൪ഡുകളും ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു. പുകവലിക്കുന്നതായി പരസ്യത്തിലുള്ള നടി മൈഥിലി, സംവിധായകൻ അനീഷ് ഉപാസന, നി൪മാണ വിതരണ കമ്പനി മാനേജിങ് ഡയറക്ട൪ പ്രശാന്ത് നാരായണൻ എന്നിവ൪ക്കെതിരെയാണ് കേസെടുത്തത്.
2003ലെ കേന്ദ്ര പുകയില നിയന്ത്രണ നിയമത്തിലെ 22ാം വകുപ്പ് പ്രകാരമാണ് കേസ്. രണ്ട് വ൪ഷം തടവും ആയിരം രൂപ പിഴയും ശിക്ഷ ലഭിക്കാം. വഞ്ചിയൂ൪ ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ഹെൽത്ത് ഓഫിസ൪ പി.കെ. രാജുവാണ് കേസ് ഫയൽ ചെയ്തത്.
ജില്ലയിൽ ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിൽ നടപ്പാക്കുന്ന സേഫ് തിരുവനന്തപുരം പദ്ധതിയുടെ ഭാഗമായി വിദ്യാലയ പരിസരത്തെ പുകയില ഉൽപന്ന വിൽപന പരിശോധന നടത്തുന്നതിനിടെയാണ് പോസ്റ്ററും ഫ്ളക്സും പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.