സപൈ്ളകോ അരി; സര്‍ക്കാര്‍ ഇടപെടല്‍ ഗുണംചെയ്യില്ല എസ്. ഷാജിലാല്‍
text_fieldsകൊല്ലം: സപൈ്ളകോ വഴി കൂടുതൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചെങ്കിലും പൊതുവിപണിയിൽ വില കുറയാനിടയില്ല. സപൈ്ളകോ വഴി അധികമായി വിതരണം ചെയ്യുന്ന അരിക്ക് ഗുണനിലവാരമില്ലാത്തതാണ് കാരണം. റേഷൻകടകൾ വഴി രണ്ട് രൂപക്ക് നൽകിയിരുന്ന അരിയാണ് ഇപ്പോൾ ഓപൺ മാ൪ക്കറ്റ് സപൈ്ള സ്കീം (ഒ.എം.എസ്.എസ്) പ്രകാരം സപൈ്ളകോ ഔ്ലെറ്റുകൾ വഴി വിതരണം ചെയ്യുന്നത്. റേഷൻകടകൾ വഴി ഓരോ കാ൪ഡിനും പത്ത് കിലോ അരി അധികം നൽകാൻ സ൪ക്കാ൪ നി൪ദേശം നൽകിയെങ്കിലും ഡീല൪മാരുടെ പണിമുടക്കുമൂലം ഗുണം ഇനിയും ലഭിച്ചിട്ടില്ല.
മുൻ സ൪ക്കാറിൻെറ കാലത്ത് റേഷൻകടകൾ വഴി രണ്ട് രൂപക്ക് നൽകിയിരുന്ന അരിക്ക് ഗുണനിലവാരമില്ലെന്ന് ആക്ഷേപമുയ൪ന്നിരുന്നു. എഫ്.സി.ഐ ഗോഡൗണുകളിൽ കെട്ടിക്കിടന്ന ഈ അരിയാണ് ഓപൺമാ൪ക്കറ്റ് സപൈ്ള സ്കീം വഴി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. നിലവാരം കുറഞ്ഞ അരി ആരും വാങ്ങില്ല. നല്ല അരിക്ക് പൊതുവിപണിയെതന്നെ ആശ്രയിക്കേണ്ട സ്ഥിതിയാവും ഉണ്ടാവുക. ആവശ്യക്കാ൪ കൂടുന്നതോടെ വില വീണ്ടും ഉയരും.
സപൈ്ളകോ ഔ്ലെറ്റുകൾ വഴി 20 കിലോ അരിയാണ് നൽകുന്നത്. ഇതിന് പുറമെ ഒ.എം.എസ്.എസ് പ്രകാരം കേന്ദ്രത്തിൽനിന്ന് ഏറ്റെടുത്ത ലക്ഷം ടൺ അരിയിൽനിന്ന് 19.50 രൂപ നിരക്കിൽ 15 കിലോ വീതം നൽകാൻ തീരുമാനിച്ചിരുന്നു. ഇതാണ് 25 കിലോയായി വ൪ധിപ്പിക്കുന്നത്. ഇതോടെ സപൈ്ളകോ വഴി ലഭിക്കുന്ന അരി 45 കിലോ ആയി ഉയ൪ന്നു. ഗുണനിലവാരത്തിനനുസരിച്ച് കിലോക്ക് 19.50, 20.50 എന്നിങ്ങനെ ഈടാക്കാനാണ് നി൪ദേശം.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സ൪ക്കാ൪ പരിശോധന ശക്തമാക്കുമ്പോഴും ഇതിൻെറ പ്രതിഫലനം വിപണിയിൽ എത്തിയിട്ടില്ല. കരിഞ്ചന്ത വ്യാപാരം ഇടക്കിടെയുള്ള റെയ്ഡുകൾ കൊണ്ട് പൂ൪ണമായി അവസാനിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റെയ്ഡുകൾ സ്ഥിരമാക്കുകയും നിയമാനുസൃതം പ്രവ൪ത്തിക്കുന്നവരെ ദ്രോഹിക്കാതെ നടപടി സ്വീകരിക്കുകയും വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.