ഇറാന്‍ -ഇസ്രായേല്‍ സംവിധായകര്‍ ഒരേ വേദിയില്‍; പെണ്‍പക്ഷ സിനിമയുടെ വ്യഥകള്‍ ഓര്‍ത്ത്...
text_fieldsകൊച്ചി: സിനിമാലോകത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികൾ ച൪ച്ച ചെയ്ത് നാലാം ദിവസത്തെ ഓപൺ ഫോറം. സിനിമാലോകത്ത് സ്ത്രീകൾ സ്വയം കഴിവ് തെളിയിച്ചാൽ പോലും പൊതുസമൂഹം അംഗീകരിക്കാൻ വിമുഖത കാണിക്കുകയാണെന്ന് ഓപൺ ഫോറം വിലയിരുത്തി. ഇറാൻ -ഇസ്രായേൽ സംവിധാക൪ ഒരുമിച്ച് വേദി പങ്കിട്ട് ഓപൺ ഫോറം വ്യത്യസ്തമായി.
സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് സിനിമകൾ ചെയ്യുമ്പോൾ കഥയുടെ ആത്മാവിലേക്ക് ആഴത്തിലിറങ്ങി കഥാപാത്രത്തിന് കൂടുതൽ കരുത്തിൻെറ മുഖം നൽകാൻ സാധിക്കുമെന്ന് ഇസ്രായേൽ സംവിധായകൻ ഡാൻ വോൾമെൻ പറഞ്ഞു.
പല സംവിധായകരും തങ്ങളുടെ സിനിമകൾ സ്ത്രീപക്ഷ സിനിമകളായി അറിയപ്പെടാൻ ആഗ്രഹിക്കാത്തതുകൊണ്ടുമാത്രം കഥയേക്കാൾ മൂല്യം ഒരുപക്ഷേ അഭിനേതാവിന് കൊടുക്കുന്നു. ഇതിന് ഒരുമാറ്റം ആവശ്യമാണ്. സ്ത്രീപക്ഷ സിനിമയും സ്ത്രീകൾ സംവിധാനം ചെയ്യുന്ന ചിത്രങ്ങളും കൂടുതലായി വരണം -ഡാൻ വോൾമെൻ കൂട്ടിച്ചേ൪ത്തു.
ഇറാനെന്നത് ഒരു സ്ത്രീ നാമമാണ്. പക്ഷേ അടിച്ചമ൪ത്തലിൻെറയും പാരതന്ത്ര്യത്തിൻെറയും പ്രതീകങ്ങളാണ് ഇറാനിലെ സ്ത്രീ സമൂഹം. വിദ്യാഭ്യാസത്തിന് പോലും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന ഒരു സമൂഹത്തിന് ആശയസ്വാതന്ത്ര്യം എന്നുപറയുന്നത് സ്വപ്നം കാണാൻ പോലും പറ്റാത്ത വസ്തുതയാണെന്ന് ഇറാനിയൻ സംവിധായിക ഹനാ മക്മൽ ബഫ് പറഞ്ഞു. മതപരമായ കാരണങ്ങൾ മാത്രമല്ല ഇതിനാധാരം. എല്ലാ അടിച്ചമ൪ത്തലുകളും ഒരു ഉയ൪ത്തെഴുന്നേൽപ്പിൻെറ ദൃഷ്ടാന്തമാണ്. അതുകൊണ്ടുതന്നെ സ്ത്രീ സ്വാതന്ത്ര്യത്തിൻെറയും സമത്വത്തിൻെറയും നാൾ വിദൂരമല്ലെന്ന് ഹന പറയുന്നു.
സ്ത്രീപക്ഷ സിനിമകളെയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ച് നടന്ന ച൪ച്ച മേയ൪ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. വിദേശ ചിത്രങ്ങളിൽ അമിത സെൻസ൪ഷിപ് ഉണ്ടാകാറില്ലെന്നും നമുക്ക് വേണ്ടത് അത്തരം പൂ൪ണമായ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും ‘അ൪ധനാരി’യുടെ സംവിധായകൻ സന്തോഷ് സൗപ൪ണിക പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.