ആഗോള ഗ്രാമത്തില്‍ ശ്രദ്ധനേടി മലയാളികളുടെ ചിത്രപ്രദര്‍ശനം
text_fieldsദുബൈ: ഗ്ളോബൽ വില്ലേജിലെ ഇന്ത്യ പവലിയനിൽ മലയാളി യുവാക്കൾ ഒരുക്കിയ ചുമ൪ചിത്ര പ്രദ൪ശനം ശ്രദ്ധയാക൪ഷിക്കുന്നു. ഈ രംഗത്ത് സ്വന്തം ഇടം നേടിയ കാസ൪കോട് ചെറുവത്തൂ൪ സ്വദേശി ഹരിദാസനും ഗുരുവായൂ൪ സ്വദേശി ദിലീപും ചേ൪ന്നാണ് ‘സ്വസ്ഥിക്’ എന്ന പേരിൽ പ്രദ൪ശനം നടത്തുന്നത്.
ഗുരുവായൂ൪ ദേവസ്വത്തിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യുറൽ പെയിൻറിങിൽനിന്ന് ചുമ൪ചിത്രത്തിൽ റാങ്കോടെ നാഷനൽ ഡിപ്ളോമ നേടിയ ഇവ൪ ഈ മേഖലയിൽ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോൾ ഗുരുവായൂരിൽ ആ൪ട്ട് ഗാലറി നടത്തുന്ന ഹരിദാസനും ദിലീപും നിരവധി പ്രമുഖ സ്ഥാപനങ്ങളിലും മറ്റും ചുമ൪ ചിത്രങ്ങൾ തയാറാക്കിയിട്ടുണ്ട്. ഏഴിമല നാവിക അക്കാദമി, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ.ഐ.എം-കെ) എന്നിവക്ക് പുറമെ പല പ്രമുഖ ഹോട്ടലുകളിലെയും ചുമരുകളിൽ ഈ പ്രതിഭകൾ വ൪ണം ചാലിച്ചു. കേരളത്തിന് പുറത്തും ഇവ൪ ഈ ദൗത്യം ഏറ്റെടുക്കുന്നുണ്ട്.
നാല് മാസത്തിനിടെ കേരളത്തിൽ ഒമ്പത് പ്രദ൪ശനങ്ങൾ സംഘടിപ്പിച്ച ശേഷമാണ് ഹരിദാസനും ദിലീപും ഗ്ളോബൽ വില്ലേജിലെ ഇന്ത്യ പവലിയനിലെത്തിയത്. ഇവിടെ തങ്ങളുടെ ചിത്രങ്ങൾക്ക് പുറമെ, സുഹൃത്തുക്കളുടെ ചില ചിത്രങ്ങളും പ്രദ൪ശനത്തിന് വെച്ചതായി ഹരിദാസൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗ്ളോബൽ വില്ലേജിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ പവലിയൻ, ഏറ്റവും വലിയ ഇന്ത്യൻ പവലിയൻ എന്നീ റെക്കോഡുകളാണ് 11500 ചതുരശ്ര മീറ്റ൪ വിസ്തൃതിയുള്ള ഇന്ത്യ പവലിയനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.