സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ മോഷണം തുടര്‍ക്കഥ; പൊലീസ് നിഷ്ക്രിയം
text_fieldsപെരിന്തൽമണ്ണ: സ്കൂളുകൾ കേന്ദ്രീകരിച്ച് കമ്പ്യൂട്ട൪ മോഷ്ടാക്കൾ വിലസുന്നു. പെരിന്തൽമണ്ണ, മേലാറ്റൂ൪ സ്റ്റേഷൻ പരിധികളിലെ സ്കൂളുകളിൽനിന്നാണ് കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും മോഷ്ടിക്കുന്നത് പതിവായത്. സ്കൂൾ അധികൃത൪ പരാതി നൽകുന്നുവെന്നല്ലാതെ കേസിന് തുമ്പുണ്ടാക്കാൻ പൊലീസിനായിട്ടില്ല.
മുള്ള്യാകു൪ശ്ശി പി.ടി.എം.എ.യു.പി സ്കൂളിൻെറ ഓഫിസിൽ സൂക്ഷിച്ച അഞ്ച് കമ്പ്യൂട്ടറുകളും പ്രിൻററുകളുമാണ് ഒരു വ൪ഷത്തിനിടെ മോഷണം പോയത്. കഴിഞ്ഞദിവസം പള്ളിക്കുത്ത് ജി.എം.എൽ.പി സ്കൂളിലെ രണ്ട് കമ്പ്യൂട്ടറുകൾ മോഷ്ടിച്ചു. പെരിന്തൽമണ്ണ പഞ്ചമ എൽ.പി സ്കൂൾ, ചെറുകര എ.എൽ.പി സ്കൂൾ, അങ്ങാടിപ്പുറം തരകൻ ഹയ൪ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളും അപഹരിച്ചു. ഏലംകുളം എ.എൽ.പി സ്കൂളിൽനിന്ന് കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും 6000 രൂപയും മോഷണംപോയി.
പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ളീഷ് സ്കൂളിൽനിന്ന് സ്മാ൪ട്ട് ക്ളാസ് റൂമിൻെറ ഭാഗമായി സ്ഥാപിച്ച പ്രോജക്ടറും അനുബന്ധ ഉപകരണവും കഴിഞ്ഞദിവസം മോഷ്ടിച്ചു. വിദ്യാ൪ഥികൾക്ക് ഐ.ടി വിദ്യാഭ്യാസം പരിപോഷിപ്പിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച ലക്ഷക്കണക്കിന് രൂപയുടെ കമ്പ്യൂട്ടറുകളും മോഷണംപോയവയിൽപ്പെടും. മിക്ക സ്കൂളുകളുടെയും ഓഫിസിൻെറ പൂട്ട് തക൪ത്താണ് മോഷണം. കമ്പ്യൂട്ടറുകൾ നഷ്ടപ്പെട്ടതിനാൽ കുട്ടികൾക്ക് ഐ.ടി വിദ്യാഭ്യാസം നൽകാനാവാത്ത സ്ഥിതിയിലാണ് പല സ്കൂളുകളും. പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ പൊലീസ് പരിശോധന നടത്തുന്നുവെന്നല്ലാതെ മോഷ്ടാക്കളെ പിടികൂടുന്നതിൽ അനാസ്ഥ കാണിക്കുകയാണെന്ന് ആരോപണമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.