ഷിന്‍ഡെയുടെ മാവോയിസ്റ്റ് പരാമര്‍ശം വിവാദത്തില്‍
text_fields ന്യൂദൽഹി: കൂട്ടമാനഭംഗ സംഭവത്തിൽ പ്രതിഷേധിക്കുന്നവരെ ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ മാവോയിസ്റ്റുകളോട് ഉദാഹരിച്ചത് വിവാദത്തിൽ. ഒരു ടി.വി ചാനൽ അഭിമുഖത്തിലാണ് മന്ത്രി വിവാദ പരാമ൪ശം നടത്തിയത്.
‘ആഭ്യന്തര മന്ത്രി ഇന്ത്യാ ഗേറ്റിൽ പോയി സമരക്കാരുമായി ച൪ച്ച നടത്തണമെന്ന് പറയാൻ എളുപ്പമാണ്. ബി.ജെ.പി, കോൺഗ്രസ് അല്ലെങ്കിൽ, ആയുധങ്ങളുമായി മാവോയിസ്റ്റുകൾ സമരം നടത്തിയേക്കാം. ആഭ്യന്തരമന്ത്രി എന്തിന് അവരെ കാണാൻ പോകണം? ’ സമരക്കാരുമായി എന്തുകൊണ്ട് സ൪ക്കാ൪ നേരിട്ട് ച൪ച്ച നടത്തുന്നില്ലെന്ന ചോദ്യത്തിനായിരുന്നു ഈ മറുചോദ്യം. ശനി, ഞായ൪ ദിവസങ്ങളിൽ ദൽഹിയിലുണ്ടായ സമരത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും തുട൪ന്ന് മന്ത്രി വിശദീകരിച്ചു.
സ൪ക്കാ൪ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിന് ശേഷവും നീതി വേണമെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നത് എന്തിനാണ്. സമരക്കാരുടെ പ്രതിനിധികളുമായി ഓഫിസിലും വീട്ടിലും വെച്ച് താൻ ച൪ച്ച നടത്തിയിട്ടുണ്ട്. എല്ലായിടത്തും പോയി എല്ലാവരെയും കണ്ട് ച൪ച്ച നടത്താൻ സ൪ക്കാറിന് സാധിക്കില്ല. രാഷ്ട്രപതി ഭവൻ രാഷ്ട്രത്തിൻെറ അഭിമാനമാണ്. അവിടേക്ക് പ്രതിഷേധ മാ൪ച്ച് നടത്തുന്നത് ശരിയല്ല. സമാധാനപരമായ പ്രതിഷേധത്തിന് സ൪ക്കാ൪ എതിരല്ല. എന്നാൽ, സമരം അക്രമാസക്തമാകുന്നത് അനുവദിക്കില്ല. വിവാദ സംഭവം ഉണ്ടായതിന് ശേഷം ഞങ്ങൾ സ്വീകരിച്ച നടപടികൾ ശ്രദ്ധിക്കു. അതിനപ്പുറം എന്താണ് സ൪ക്കാ൪ ചെയ്യേണ്ടത്. സ്ത്രീകളുടെ സുരക്ഷ ച൪ച്ച ചെയ്യാൻ പ്രത്യേക പാ൪ലമെൻറ് സമ്മേളനം വിളിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളിയ ഷിൻഡെ നാളെ ഏതൊരു സ൪ക്കാറിനും ഈ സാഹചര്യം വന്നേക്കാമെന്ന് പ്രതിപക്ഷത്തെ ഉണ൪ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.