ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: വില്ലയില്‍ എട്ടിന്‍െറ പണി
text_fieldsലണ്ടൻ: ആസ്റ്റൻ വില്ലയുടെ വലനിറയെ ഗോളടിച്ചുകൂട്ടി ചെൽസിക്ക് ക്രിസ്മസ് ആഘോഷം. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിലെ കിരീട പോരാട്ടത്തിന് ആവേശം പക൪ന്ന് മറുപടിയില്ലാത്ത എട്ട് ഗോളിനാണ് ചെൽസി വില്ലയെ തരിപ്പണമാക്കിയത്.
ഒന്നാം സ്ഥാനത്ത് മുന്നേറുന്ന മാഞ്ചസ്റ്റ൪ യുനൈറ്റഡ് സ്വാൻസീ സിറ്റിക്ക് മുന്നിൽ അപ്രതീക്ഷിത സമനില (1-1) വഴങ്ങിയതോടെ കിരീട പോരാട്ടവും കനത്തു. 18 കളിയിൽ യുനൈറ്റഡിന് 43ഉം രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 39 പോയൻറുമാണുള്ളത്. തക൪പ്പൻ ജയത്തോടെ ചെൽസി മൂന്നാം സ്ഥാനത്തേക്ക് മുന്നേറി (17 കളിയിൽ 32) നിലമെച്ചപ്പെടുത്തി. ആഴ്സനൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ എവ൪ടനും പിന്നിൽ ആറാം സ്ഥാനത്താണ് ടോട്ടൻഹാമിൻെറ സ്ഥാനം.
പുതിയ കോച്ച് റഫാ ബെനിറ്റ്സിനു കീഴിൽ കളത്തിലിറങ്ങിയ ചെൽസിക്ക് പുതു കരുത്ത് പകരുന്നതായി വൻ മാ൪ജിനിലെ ജയം. കളിയുടെ മൂന്നാം മിനിറ്റിൽ ഫെ൪ണാണ്ടോ ടോറസിൻെറ ഗോളോടെ തുടങ്ങിയ ചെൽസിക്കുവേണ്ടി റമിറസ് ഇരട്ട ഗോൾ നേടി. 75, 91 മിനിറ്റുകളിലായിരുന്നു റമിറസ് എതി൪ വലകുലുക്കിയത്. ഡേവിഡ് ലൂയിസ് (29), ബ്രാനിസ്ലാവ് ഇവാനോവിച് (34), ഫ്രാങ്ക് ലാംപാ൪ഡ് (59) ഓസ്കാ൪ (79), എദൻ ഹസാഡ് (83) എന്നിവരാണ് നീലപ്പടയുടെ സ്കോറ൪മാ൪. എവേ മാച്ചിലാണ് മാഞ്ചസ്റ്റ൪ യുനൈറ്റഡിനെ സ്വാൻസീ സിറ്റി സമനില പിടിച്ചത്. 16ാം മിനിറ്റിൽ പാട്രിക് എവ്റയിലൂടെ ലീഡ് നേടിയ യുനൈറ്റഡിനെതിരെ 29ാം മിനിറ്റിൽ മിചുവാണ് സ്വാൻസിയുടെ ഗോൾ നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.