ലളിതകലാ അക്കാദമി സുവര്‍ണ ജൂബിലിക്ക് 30ന് തുടക്കം
text_fieldsകൊച്ചി: കേരള ലളിതകലാ അക്കാദമി സുവ൪ണജൂബിലി ആഘോഷങ്ങൾ ഈ മാസം 30ന് വൈകുന്നേരം നാലിന് പ്രതിരോധമന്ത്രി എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. എറണാകുളം ടി.ഡി.എം ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. എം.വി. ദേവൻ മുഖ്യപ്രഭാഷണം നടത്തും. ഒരു വ൪ഷം നീളുന്ന ആഘോഷ പരിപാടികളിലൂടെ 2013 കേരള ചിത്രകലയുടെ നവോത്ഥാന വ൪ഷമായി മാറുന്ന രീതിയിലുള്ള നൂതന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് അക്കാദമി ചെയ൪മാൻ കെ.എ. ഫ്രാൻസിസും സെക്രട്ടറി ശ്രീമൂലനഗരം മോഹനും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
അക്കാദമിയുടെ പുതിയ ഗാലറികൾ കോഴിക്കോട്ടും സുൽത്താൻബത്തേരിയിലും കൊടുങ്ങല്ലൂരും തുറന്നു. ആലപ്പുഴയിലും കാലടിയിലും കോട്ടയത്തും ഉടൻ പുതിയ ഗാലറി തുറക്കും. പുതുവ൪ഷത്തിൽ 100 പഞ്ചായത്ത് ഗാലറികൾ തുറക്കും.
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും 2013ൽ ആ൪ട്സ് ക്ളബുകൾ നടപ്പാക്കും. ഇന്ത്യയിൽ ആദ്യമായി, തെരഞ്ഞെടുത്ത ഏതാനും സ്കൂളുകളിൽ ചിൽഡ്രൻസ് ആ൪ട്ട് ഗാലറി തുറക്കും.
കൊച്ചി ബിനാലെക്ക് പിന്നാലെ മലയാളികൾക്ക് സുപരിചിതമായ ഇൻസ്റ്റലേഷൻ കലാരൂപങ്ങൾ കേരളത്തിലെ വഴിയോരങ്ങളിൽ സ്ഥിരമായി പണിതുയ൪ത്താൻ അക്കാദമി ഉദ്ദേശിക്കുന്നുണ്ട്. കണ്ണൂ൪ ചാല ദുരന്തം നടന്ന വളവിനടുത്ത് ദുരന്തമുണ്ടാക്കിയ ഗ്യാസ് ടാങ്കറിൻെറ അവശിഷ്ടങ്ങൾ കൊണ്ട് വലിയൊരു ഇൻസ്റ്റലേഷൻ കലാരൂപം പടുത്തുയ൪ത്തും.
ഇടുക്കി ജില്ലയിലെ ചുരം റോഡിൽ പടുകൂറ്റൻ വഴിയോര ശിൽപ്പങ്ങളും കണ്ണൂ൪ ജില്ലയിലെ ശ്രീകണ്ഠപുരത്ത് കേരളത്തിലെ ആദ്യത്തെ ആ൪ട്ടിസ്റ്റ് ഗ്രാമവും കൊടുങ്ങല്ലൂ൪ കോട്ടപ്പുറം കായലിൽ ഇന്ത്യയിലെ ആദ്യത്തെ ഫ്ളോട്ടിങ് ആ൪ട്സ് ഗാലറിയും 2013ൽ ആരംഭിക്കും.
രാജ്യത്തെ ആദ്യത്തെ കാ൪ട്ടൂൺ മ്യൂസിയം ഇന്ത്യ കണ്ട ഏറ്റവും വലിയ കാ൪ട്ടൂണിസ്റ്റായ ശങ്കറിൻെറ ജന്മനാടായ കായംകുളത്ത് 2013ൽ പ്രാവ൪ത്തികമാകും. 12000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഇതിനായി സജ്ജമാവുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.