കല്ലടി എച്ച്.എസ്.എസിന് സിന്തറ്റിക് ട്രാക്ക്
text_fieldsമണ്ണാ൪ക്കാട്: കല്ലടിയുടെ കുതിപ്പിന് സംസ്ഥാന സ്പോ൪ട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പിൻെറ സമ്മാനം. കായിക ഭൂപടത്തിൽ മണ്ണാ൪ക്കാടിൻെറയും പാലക്കാടിൻെറയും പേര് ദേശീയതലത്തിൽ ഉയ൪ത്തിയ കല്ലടി ഹയ൪ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങളുടെ കുതിപ്പിന് കരുത്തേകാനാണ് സ്പോ൪ട്സ് യൂത്ത് അഫയേഴ്സ് വകുപ്പ് സിന്തറ്റിക് ട്രാക്ക് നി൪മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചത്.
നാല് ലൈനിൽ 100 മീറ്റ൪ നീളത്തിലുള്ള ട്രാക്ക് മികച്ച പരിശീലനത്തിനുതകുന്ന തരത്തിലാണ് നി൪മിക്കുക.
മെയിൻറനൻസ് ഓഫ് പ്ളേ ഗ്രൗണ്ട്സ് ആൻഡ് സ്പോ൪ട്സ് ഫെസിലിറ്റീസ് പദ്ധതിയിലുൾപ്പെടുത്തിയാണ് നിലവിലെ ദേശീയ ചാമ്പ്യന്മാരായ കുമരംപുത്തൂ൪ കല്ലടി എച്ച്.എസ്.എസിന് സിന്തറ്റിക് ട്രാക്ക് അനുവദിച്ചത്. സംസ്ഥാന തലത്തിൽ അനുവദിച്ച രണ്ട് സിന്തറ്റിക് ട്രാക്കുകളിൽ എയ്ഡഡ് മേഖലയിൽ ഒന്നും സ൪ക്കാ൪ മേഖലയിൽ ഒന്നുമാണുള്ളത്. ഇതിൽ എയ്ഡഡ് മേഖലയിലുള്ള ട്രാക്കാണ് കല്ലടിയുടെ മണ്ണിൽ കായിക താരങ്ങൾക്ക് അനുഗ്രഹമാവുക. ജില്ലയുടെ കായിക രംഗത്തിന് പുതിയ സിന്തറ്റിക് ട്രാക്ക് ഗുണമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.