ഈജിപ്തില്‍ പുതിയ ഭരണഘടനക്ക് അംഗീകാരം
text_fieldsകൈറോ: ഭരണഘടന നി൪മ്മാണ സഭ രുപം നൽകിയ പുതിയ ഭരഘടനക്ക് ഈജിപ്തിൽ അംഗീകാരം. രണ്ട് ഘട്ടങ്ങളിലായി പൂ൪ത്തിയായ ഹിത പരിശോധനയിൽ 63.8 ശതമാനം വോട്ടുകൾക്കാണ് ഭരണഘടനക്ക് അംഗീകാരം ലഭിച്ചത്. ഡിസംബ൪ 15, 22 തീയതികളിൽ നടന്ന ഹിതപരിശോധന ഫലം ചൊവ്വാഴ്ചയാണ് ഔദ്യാഗികമായി പുറത്ത് വന്നത്.
മു൪സി നേതൃത്വം നൽകുന്ന മുസ്ലീം ബ്രദ൪ഹുഡ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ഭരണഘടനക്ക് വോട്ടെടുപ്പിൽ അംഗീകാരം ലഭിച്ചതായി അനൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. . 64 ശതമാനം പേരുടെ പിന്തുണ പുതിയ ഭരണഘടനക്ക് ലഭിച്ചു എന്നായിരുന്നു മുസ്ലീം ബ്രദ൪ഹുഡ് അറിയിച്ചിരുന്നത്.
ഹിതപരിശോധനയിൽ കൃത്രിമം നടന്നു എന്ന് വ്യാപകമായി പരാതി ഉയ൪ന്നിരുന്നു. എന്നാൽ, എല്ലാ പരാതികളും ഗൗരവമായി പരിശോധിച്ച ശേഷമാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മറ്റി മേധാവി സാമി൪ അബു അൽ മട്ടി വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹിതപരിശോധനാ ഫലം പുറത്ത് വന്നതോടെ ജൗജിപ്ത് കൂടുതൽ ജനാധിപത്യത്തിലേക്ക് അടുക്കുകയായി. രാജ്യത്ത് രണ്ടു മാസത്തിനകം പാ൪ലമെൻററി തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇതോടെ ഉറപ്പായി.
രാജ്യത്തെ സുപ്രീംകോടതിയിലും കാര്യമായ അഴിച്ചുപണി നടക്കും. ജഡ്ജിമാരുടെ എണ്ണം 19ൽ നിന്ന് 10ആയി ചുരുക്കുമെന്നാണ് സൂചന. രാജ്യത്തിൻെറ പുതിയ സാരഥി ആരായിരിക്കുമെന്ന് മു൪സി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും.
ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയാണ് പുതിയ ഭരണഘടനക്ക് രൂപം നൽകിയിരിക്കുന്നത്. ജനാധിപത്യ, സിവിൽ ഭരണകൂടത്തെ നിലനി൪ത്താൻ ആവശ്യമായ വ്യവസ്ഥകൾ പുതിയ ഭരണഘടനയിലുണ്ടെന്നാണ് വിദഗ്ധ൪ അഭിപ്രായപ്പെടുന്നത്.
മുൻ ഏകാധിപതി ഹുസ്നി മുബാറകിൻെറ സ്വേച്ഛാധിപത്യ നടപടികളുടെ അവശേഷിപ്പുകൾ പൂ൪ണമായും തുടച്ചുനീക്കുന്നതാണ് പുതിയ ഭരണഘടനയെന്നാണ് മുസ്ലിം ബ്രദ൪ഹുഡും സഖ്യകക്ഷികളും അവകാശപ്പെടുന്നത്. ഭരണഘടനക്കെതിരെ ഒരു പക്ഷം ജഡ്ജിമാ൪ രംഗത്ത് വന്നിരുന്നു. എന്നാൽ ഇവ൪ ഹുസ്നി മുബാറകിന്റെകാലത്ത് നിയമിക്കപ്പെട്ടവരായതിനാൽ അവരുടെ എതി൪പ്പ് സ്വാഭാവികമാണെന്നാണ് ബ്രദ൪ഹുഡിന്റെപക്ഷം.
ജനാധിപത്യത്തിൽ അധിഷ്ഠിതമായ സ്വതന്ത്ര പരമാധികാര രാജ്യമായിരിക്കും ഈജിപ്ത് എന്ന് പുതിയ ഭരണഘടനയുടെ ആമുഖത്തിൽ വ്യക്തമാക്കുന്നു. അറബ്-ഇസ്ലാമിക സമൂഹത്തിന്റെഭാഗമാണ് ഈജിപ്ത് എന്നും ആമുഖത്തിൽ പറയുന്നു.
ഇസ്ലാം ഔ്യാഗികമതവും അറബി ഔ്യാഗിക ഭാഷയും ശരീഅത്ത് ത്വതങ്ങൾ നിയമനി൪മ്മാണത്തിന്റെഅടിസ്ഥാന സ്രോതസ്സുമായിരിക്കുമെന്ന പഴയ ഭരണഘടനയിലെ രണ്ടാം ഖണ്ഡിക അപ്പടി നിലനി൪ത്തിയിട്ടുണ്ട്.
ക്രിസ്ത്യാനികൾക്കും യഹൂദ൪ക്കും അവരുടെ മതവിശ്വാസങ്ങൾ അനുഷ്ഠിക്കുന്നതിനും ‘സിവിൽ സ്റ്റാറ്റസ്’ സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ 43ാം വകുപ്പിൽ വ്യവസ്ഥയുണ്ട്. അവ൪ക്ക് അവരുടെ വ്യക്തിനിയമങ്ങൾ പിന്തുടരാൻ അവകാശമുണ്ടായിരിക്കും. നിയമത്തിൻെറ മുന്നിൽ എല്ലാ പൗരന്മാ൪ക്കും തുല്യ അവകാശങ്ങൾ ഉണ്ടായിരിക്കുമെന്നും വിവേചനം ഉണ്ടാവുകയില്ലന്നെും 30ാം വകുപ്പിൽ പറയുന്നു. പൗരന്മാരുടെ വ്യക്തിപരവും രാഷ്ട്രീയവും ധാ൪മികവും സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങൾ തുല്യമായിരിക്കും.
ജനാധിപത്യത്തിൻെറയും കൂടിയാലോചന (ശൂറ) യുടെയും തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് രാജ്യത്തിൻെറ ഭരണസമ്പ്രദായമെന്ന് പുതിയ ഭരണഘടന അടിവരയിടുന്നു. സിവിൽ കേസുകൾ വിചാരണ ചെയ്യനുള്ള അവകാശം സൈന്യത്തിന് നൽകുന്ന വ്യവസ്ഥ പുതിയ ഭരണഘടന എടുത്തുകളയുന്നു.
ജുഡീഷ്യറിയുടെ അനുമതിയില്ലാതെ മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിക്കാനോ അടച്ചുപൂട്ടാനോ അവയുടെ സ്വത്ത് കണ്ടുകെട്ടാനോ ഭരണകൂടത്തിന് അവകാശമുണ്ടായിരിക്കില്ലന്നെ് ഖണ്ഡിക 48ൽ പറയുന്നു.
ലൈംഗിക വ്യാപാരം, അടിമജോലി, നി൪ബന്ധിത ജോലി എന്നിവയെ ഖണ്ഡിക 73 നിരോധിക്കുന്നു. പ്രസിഡന്‍്റിന്റെകാലാവധി നാലു വ൪ഷമായി നിജപ്പെടുത്തുന്ന ഭരണഘടന രണ്ടിൽ കൂടുതൽ തവണ ഒരാൾക്ക് പ്രസിഡന്‍്റ് സ്ഥാനത്ത് ഇരിക്കാൻ കഴിയില്ലന്നെും നിഷ്ക൪ഷിക്കുന്നു. തെരഞ്ഞെടുപ്പിലൂടെ രൂപപ്പെട്ട ഭരണ ഘടനാ സമിതിയിലെ 100ൽ 80 പേരുടെയും അംഗീകാരത്തോടെയാണ് ഭരണഘടന രൂപപ്പെടുത്തിയത്. ഇപ്പോൾ അതേ ഭരണ ഘടനക്ക് ജനകീയാംഗീകാരവുമായി. പക്ഷേ, ജനകീയ അംഗീകാരം ലഭിച്ചാലും ഭരണഘടനയെ അംഗീകരിക്കില്ലെന്നാണ് സെക്യുല൪, ഇടതു കക്ഷികളുടെയും മുബാറക് അനുകൂലികളുടെയും വാദം.
നിലവിലെ അവസ്ഥ വെച്ച്, പാ൪ലമെന്‍്റ് തെരഞ്ഞെടുപ്പിലും ഇസ്്ലാമിസ്റ്റുകൾ മികച്ച വിജയം നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വരാനിരിക്കുന്ന പാ൪ലമെന്‍്റ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഉദ്ദശേിച്ചാണ് പ്രതിപക്ഷം പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുന്നതെന്നാണ് ഇസ്ലാമിസ്റ്റുകളുടെ വാദം. പാ൪ലമെൻറിൻെറ ഉപരിസഭയുടെ യോഗം പ്രസിഡൻറ് മുഹമ്മദ് മു൪സി ബുധനാഴ്ചത്തേക്ക് വിളിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.