Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസ്ത്രീകളുടെ തൊഴില്‍:...

സ്ത്രീകളുടെ തൊഴില്‍: തീരുമാനം പിന്‍വലിക്കില്ല - തൊഴില്‍ മന്ത്രി

text_fields
bookmark_border
സ്ത്രീകളുടെ തൊഴില്‍: തീരുമാനം പിന്‍വലിക്കില്ല - തൊഴില്‍ മന്ത്രി
cancel

റിയാദ്: സ്ത്രീകളുടെ തൊഴിൽ സംബന്ധമായി രാജ്യത്തിൻെറ പൊതുതാൽപര്യം പരിഗണിച്ച് മന്ത്രാലയം കൈക്കൊണ്ട തീരുമാനങ്ങൾ പുനപ്പരിശോധിക്കുകയോ പിൻവലിക്കുകയോ ഇല്ലെന്നും തെറ്റ് ശ്രദ്ധയിൽപെട്ടാൽ തിരുത്താൻ തയാറാണെന്നും തൊഴിൽമന്ത്രി എൻജി. ആദിൽ ഫഖീഹ്. സ്ത്രീകളുടെ തൊഴിൽരംഗ പ്രവേശത്തിൽ ഗവൺമെൻറ് നയം പുനപ്പരിശോധിക്കണമെന്ന 200 ഓളം മതപണ്ഡിതരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്യപുരുഷന്മാരുമായി ഇടകലരാനും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വ൪ധിക്കാനും ഇടയാക്കുന്ന തീരുമാത്തെ ശക്തമായി വിമ൪ശിച്ച പണ്ഡിതന്മാ൪ മന്ത്രിയെ കണ്ട് അത്തരം തീരുമാനങ്ങൾ ഒരു മാസത്തിനുള്ളിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. തൊഴിൽമന്ത്രാലയ ആസ്ഥാനത്തെത്തിയാണ് അവ൪ പ്രതിഷേധം അറിയിച്ചത്.
വ്യാപാരസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് തൊഴിലവസരം നൽകിയ തീരുമാനം സൗദി ഭരണാധികാരിയുടെ അനുവാദമില്ലാത്തതും മതശാസനകൾക്ക് വിരുദ്ധവുമാണെന്ന് അവ൪ പറഞ്ഞു. വിമ൪ശങ്ങളും ആക്ഷേപങ്ങളും സംയമനത്തോടെ നേരിട്ട മന്ത്രി തീരുമാനങ്ങളുടെ പശ്ചാത്തലം വിവരിച്ചു. പ്രവാചക കാലം മുതൽ തന്നെ സ്ത്രീകൾ കമ്പോളങ്ങളിൽ ഉപജീവനമാ൪ഗം കണ്ടെത്തിയിരുന്നതായും അതിന് അവരെ പ്രവാചകൻ അനുവദിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യവിരുദ്ധമോ മതവിരുദ്ധമോ ആയ ഒരു തീരുമാനവും മന്ത്രാലയം കൈക്കൊണ്ടിട്ടില്ലെന്നും രാജ്യത്തിനും പൊതുസമൂഹത്തിനും ഗുണകരമെന്ന് ബോധ്യമുള്ളവ മാത്രമേ മന്ത്രാലയം നടപ്പാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രാലയത്തിനെതിരിൽ കോടതികളിലെത്തിയ കേസുകളിൽ അഭിപ്രായം പറയാൻ വിസമ്മതിച്ച മന്ത്രി, കോടതിവിധി മന്ത്രാലയ തീരുമാനത്തിനനുകൂലമാകുമെന്ന പ്രതീക്ഷ അവരുമായി പങ്കുവെച്ചു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകളെ വലിച്ചിഴക്കുക വഴി പാശ്ചാത്യവത്കരണത്തിന് ചരടുവലിക്കുകയാണെന്ന ആരോപണത്തെ അദ്ദേഹം ഖണ്ഡിച്ചു. ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാൻ ആ൪ക്കുമാകില്ലെന്നും അത് തനിക്കും ദൈവത്തിനും മാത്രമറിയുന്ന കാര്യമാണെന്നും ആദിൽ ഫഖീഹ് പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതും നടപ്പിലാക്കുന്നതും മനുഷ്യരാണെന്നതിനാൽ തെറ്റുകൾ വരാനുള്ള സാധ്യത ഏറെയാണ്. അവ ശ്രദ്ധയിൽപെട്ടാൽ തിരുത്തുകയും പരിഹരിക്കുകയും ചെയ്യും.
സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ നിബന്ധനകൾ പാലിക്കാതിരിക്കുകയോ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്യുന്നവ൪ക്കെതിരെ ശക്തമായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയോടൊപ്പം തൊഴിൽ മന്ത്രാലയം തൊഴിൽ കാര്യ അണ്ട൪ സെക്രട്ടറി അഹ്മദ് അൽഹുമൈദാൻ, തൊഴിൽമന്ത്രാലയ വികസന കാര്യവകുപ്പ് അണ്ട൪ സെക്രട്ടറി ഡോ: ഫഹദ് അൽതുഖൈഫി എന്നിവ൪ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story