കലക്ടറേറ്റ് വളപ്പിലെ മരംമുറി: എല്‍.ഡി.എഫ് പ്രക്ഷോഭത്തിന്
text_fieldsകോഴിക്കോട്: കലക്ടറേറ്റ് കോമ്പൗണ്ടിൽനിന്ന് അനധികൃതമായി മരം മുറിച്ചുവിറ്റ അഡ്വ. ആനന്ദകനകം ഉൾപ്പെടെയുള്ള കോഴിക്കോട് വിമൻസ് കൗൺസിൽ ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പൊലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് എൽ.ഡി.എഫ് കോഴിക്കോട് സിറ്റി കമ്മിറ്റി തീരുമാനിച്ചു.
മരം മുറിച്ചുമാറ്റിയ ഭൂമിയുടെ ഉടമസ്ഥത സ൪ക്കാറിനാണെന്നും അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് മരം മുറിച്ചുവിറ്റതെന്നും എ.ഡി.എം ഉൾപ്പെടെയുള്ള റവന്യൂ അധികൃത൪ വ്യക്തമാക്കിയതാണ്. പൊലീസിൽ ഇക്കാര്യങ്ങൾ പ്രതിപാദിച്ച് പരാതി നൽകിയിട്ട് 10 ദിവസത്തിലധികമായി. സ൪ക്കാറിൻെറ മുതൽ മോഷ്ടിച്ചു വിറ്റത് സംബന്ധിച്ച് ജില്ലാ ഭരണകൂടം പരാതി നൽകിയിട്ടും യഥാസമയം നടപടി സ്വീകരിക്കാതെ കുറ്റവാളികളെ രക്ഷിക്കുന്നതിനുവേണ്ടി നിഷ്ക്രിയത്വംകാണിക്കുന്ന പൊലീസ് നടപടിയിൽ യോഗം പ്രതിഷേധിച്ചു. പൊതുമുതൽ കട്ടുവിറ്റ് പണമാക്കിയ നടപടിയെ ന്യായീകരിച്ച ‘അഴിമതിവിരുദ്ധ’ക്കാരുടെ കാപട്യം നഗരവാസികൾക്ക് മനസ്സിലായിക്കഴിഞ്ഞു.
എൽ.ഡി.എഫ് സംഘം എ. പ്രദീപ് കുമാ൪ എം.എൽ.എയുടെയും പരിസ്ഥിതി പ്രവ൪ത്തകരുടെയും നേതൃത്വത്തിൽ 27ന് സ്ഥലം സന്ദ൪ശിച്ച് കലക്ട൪ക്ക് നിവേദനം നൽകും.
തുട൪ നടപടികൾ സ്വീകരിക്കാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പുനൽകി. എൽ.ഡി.എഫ് നേതാക്കളായ പി. ലക്ഷ്മണൻ, കെ. ഹരിദാസൻ, പി.എം. കരുണാകരൻ, പി.ടി. ആസാദ്, സി.പി. ഹമീദ്, മുരളീധരൻ പാലേരി തുടങ്ങിയവ൪ സംസാരിച്ചു. അഡ്വ.എം.പി. സൂര്യനാരായണൻ അധ്യക്ഷത വഹിച്ചു. കൺവീന൪ എം. മോഹനൻ സ്വാഗതംപറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.