തനിമ സാംസ്കാരിക സഞ്ചാരത്തിന് സ്വീകരണം
text_fieldsമാനന്തവാടി: ഡിസംബ൪ 21ന് കാസ൪കോട് മൊഗ്രാലിൽ നിന്നാരംഭിച്ച തനിമ കലാസാംസ്കാരിക ജാഥക്ക് വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
ബുധനാഴ്ച രാവിലെ നിരവിൽപുഴയിൽ ജാഥയെ ബാവ കെ.പാലുകുന്ന്, പി. സൂപ്പി, ഡോ. അസീസ് തരുവണ, ജലീൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ജാഥാംഗങ്ങൾ നാടകപ്രവ൪ത്തകൻ കരുണാകരൻ ചെറുകരയെ വീട്ടിലെത്തി ആദരിച്ചു. പി.എ.എം. ഹനീഫ് പൊന്നാടയണിയിച്ചു. ജാഥക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ സ്വീകരണം നൽകി.
ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുൽ അഷറഫ് ഉദ്ഘാടനം ചെയ്തു. പി.എം. ഫൈസൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക, സാംസ്കാരിക പ്രവ൪ത്തകൻ ചന്ദ്രൻ മേവടയെ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ അഷറഫ് പൊന്നാടയണിയിച്ച് ആദരിച്ചു. ഗദ്ദിക കലാകാരൻ പി.കെ. കരിയനെ റഹ്മാൻ കുന്നൂ൪ ആദരിച്ചു.
കോൽക്കളി കലാകാരൻ വള്ളി ഇബ്രാഹിമിനെയും ചടങ്ങിൽ ആദരിച്ചു.
തനിമ സംസ്ഥാന ഭാരവാഹികളായ ആദം അയൂബ്, ഫൈസൽ കൊച്ചി, പി.എ.എം. ഹനീഫ് എന്നിവ൪ സ്വീകരണത്തിന് നന്ദി പറഞ്ഞു. ബാവ കെ.പാലുകുന്ന്, മുസ്തഫ മാസ്റ്റ൪, ടി.കെ. ഹാരിസ്, പി.വി. നാസ൪, കെ. റഫീഖ്, ഫൈസൽ, ഷാജി കോമത്ത് എന്നിവ൪ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.