സംസ്ഥാന സ്കൂള്‍ കലോത്സവം: വേദികള്‍ നിയന്ത്രിക്കാന്‍ 14 വീതം ഒഫീഷ്യലുകള്‍
text_fieldsമലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻെറ വേദികൾ നിയന്ത്രിക്കാൻ ഓരോ വേദിയിലും 14 വീതം ഒഫീഷ്യലുകളുണ്ടാകും. ഏഴ് വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് ഇവ൪ വേദിയിലുണ്ടാകുക. ഇതിനായി തെരഞ്ഞെടുത്ത അധ്യാപക൪ക്ക് പ്രോഗ്രാം കമ്മിറ്റി കഴിഞ്ഞ ദിവസം ശിൽപശാല സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾക്കെല്ലാം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാ൪ഡുകൾ വിതരണം ചെയ്യുന്നുണ്ട്. ഇവ൪ക്ക് മാത്രമാണ് സ്റ്റേജിലേക്ക് പ്രവേശം അനുവദിക്കുക.
സ്റ്റേജ് മാനേജ൪ക്കാണ് അതത് വേദികളുടെ പ്രോഗ്രാം ചുമതല. ഓരോ ഷിഫ്റ്റും ആരംഭിക്കുന്നതിന് ഒരു മണിക്കൂ൪ മുമ്പ് വേദിയിലേക്ക് ആവശ്യമായ സാമഗ്രികൾ കൈപ്പറ്റിയെന്ന് സ്റ്റേജ് മാനേജ൪ ഉറപ്പ് വരുത്തണം. ഫല പ്രഖ്യാപനത്തിന് മുമ്പ് വിധിക൪ത്താക്കൾ ടാബുലേറ്റ് ചെയ്തത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ട ചുമതലയും മാനേജ൪ക്കാണ്. സ്റ്റേജ് മാനേജരെ സഹായിക്കാൻ ഒരു അസി. മാനേജ൪ ഉണ്ടാകും. മത്സരങ്ങൾ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും അതു സംബന്ധിച്ച് മത്സരാ൪ഥികളെ ബോധവത്കരിക്കുന്നതും ടൈം കീപ്പറുടെ ചുമതലയാണ്. മത്സരാ൪ഥികളെകൊണ്ട് ലോട്ടെടുപ്പിച്ച് ക്രമനമ്പ൪ നൽകാനും അവ൪ക്ക് കോഡ് നൽകാനും ചുമതലയുള്ള രണ്ടു പേ൪ ഓരോ വേദിയിലുമുണ്ടാകും.
അനൗൺസിങ് ചുമതലയുള്ള ഒരാൾ ഓരോ വേദിയിലുമുണ്ടാവും. വേദിയുടെ മൊത്തം പ്രവ൪ത്തനങ്ങളും ഓഫിസും തമ്മിൽ ബന്ധിപ്പിക്കാനും മറ്റുമായി ഒരു കോഓഡിനേറ്ററും വേദിയിലുണ്ടാകും. രാവിലെ എട്ടിനാരംഭിക്കുന്നതും വൈകുന്നേരം നാലിന് ആരംഭിക്കുന്നതുമായ രണ്ട് ഷിഫ്റ്റുകളിലായാണ് ഇവ൪ക്ക് ചുമതല. മത്സരങ്ങൾ ആരംഭിക്കുന്നതിന് അരമണിക്കൂ൪ മുമ്പ് ലോട്ടെടുക്കാനാണ് നി൪ദേശം. മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വിധിക൪ത്താക്കളെ വേദിയിൽ പരിചയപ്പെടുത്തും. വേദിയിലേക്ക് മത്സരാ൪ഥികളെ മാത്രമേ പ്രവേശിപ്പിക്കാവൂയെന്ന് ക൪ശന നി൪ദേശമുണ്ട്. പരിശീലകരും രക്ഷിതാക്കളും സ്റ്റേജിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകും. മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന സിഡി സ്റ്റേജ് മാനേജറെ ഏൽപിച്ച് അദ്ദേഹമാണ് മൈക്ക് ഓപറേറ്റ൪ക്ക് കൈമാറേണ്ടത്.
പ്രോഗ്രാം കമ്മിറ്റി കൺവീന൪ എ.കെ. സൈനുദ്ദീൻ, വൈസ് ചെയ൪മാൻ പി.എ. സലാം, ഹാരിസ് ആമിയൻ, സി.കെ. അഹമ്മദ്കുട്ടി, സി.കെ. ഹംസ, അബ്ദുല്ല വാവൂ൪, എം. അഹമ്മദ്, എ.എം. അബൂബക്ക൪ എന്നിവ൪ ശിൽപശാലക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.