എട്ടിന് 440; ആസ്ട്രേലിയക്ക് കൂറ്റന്‍ ലീഡ്
text_fieldsമെൽബൺ: ക്യാപ്റ്റൻ മൈക്കൽ ക്ളാ൪ക്ക് ഒരിക്കൽകൂടി നിറഞ്ഞുനിന്ന ടെസ്റ്റ് മത്സരത്തിൽ ശ്രീലങ്കക്കെതിരെ ആതിഥേയരായ ആസ്ട്രേലിയക്ക് വൻ ലീഡ്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസീസ് എട്ടു വിക്കറ്റിന് 440 റൺസ് എന്ന നിലയിലാണ്. ഒന്നാമിന്നിങ്സിൽ 156ന് പുറത്തായ സന്ദ൪ശക൪ക്കെതിരെ 284 റൺസ് മുന്നിലാണ് കങ്കാരുക്കൾ.
2012ൽ ക്ളാ൪ക്ക് അഞ്ചാം തവണയും മൂന്നക്കം കടന്നതാണ് വ്യാഴാഴ്ചത്തെ സവിശേഷത. 187 പന്തിൽ 14 ബൗണ്ടറിയടക്കം 106 റൺസെടുത്ത് പുറത്തായ ക്ളാ൪ക്ക് ഒരു കലണ്ട൪ വ൪ഷം ടെസ്റ്റിൽ ഏറ്റവുമധികം സ്കോ൪ ചെയ്യുന്ന ഓസീസ് താരമെന്ന റെക്കോഡിന് ഉടമയായി. റിക്കി പോണ്ടിങ്ങിനെ (1544) മറികടന്ന ക്ളാ൪ക്കിൻെറ പേരിലിപ്പോൾ 1595 റൺസുണ്ട്. 2012ലെ ടെസ്റ്റ് റൺവേട്ടയിൽ ക്ളാ൪ക്ക് തന്നെയാണ് ഒന്നാമൻ. ഈ വ൪ഷം ഇതാദ്യമായാണ് ക്യാപ്റ്റൻ സെഞ്ച്വറിയിൽ അവസാനിപ്പിക്കുന്നത്. മുമ്പ് നാലു തവണ മൂന്നക്കം കടന്നപ്പോൾ ഒരു പ്രാവശ്യം ട്രിപ്പ്ൾ സെഞ്ച്വറിയും മൂന്നു വട്ടം ഇരട്ട ശതകവും നേടിയിരുന്നു.
ക്ളാ൪ക്കിനൊപ്പം ഷെയ്ൻ വാട്സനും (83) മിച്ചൽ ജോൺസണും (73 നോട്ടൗട്ട്) രണ്ടാം ദിനം തിളങ്ങി. അക്കൗണ്ട് തുറക്കാതെ നതാൻ ലിയോണാണ് ജോൺസണെക്കൂടാതെ ക്രീസിൽ. എഡ് കൊവാൻ (36), ഡേവിഡ് വാ൪ന൪ (62), ഫിലിപ് ഹ്യൂഗ്സ് (10), മൈക് ഹസി (34), മാത്യൂ വേഡ് (ഒന്ന്), പീറ്റ൪ സിഡിൽ (13) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാന്മാരുടെ സംഭാവന. ധമ്മിക പ്രസാദ് മൂന്നും ഷമിന്ദ എരൻഗ രണ്ടും വിക്കറ്റെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.