Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅപകടഭീഷണിയുയര്‍ത്തി ...

അപകടഭീഷണിയുയര്‍ത്തി നഗരത്തിലെ സ്വകാര്യബസുകള്‍

text_fields
bookmark_border
അപകടഭീഷണിയുയര്‍ത്തി  നഗരത്തിലെ സ്വകാര്യബസുകള്‍
cancel

കൊല്ലം: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നഗരത്തിൽ അപകടക്കെണിയാവുന്നു. ജീവനക്കാ൪ തമ്മിൽ സമയത്തെ ചൊല്ലിയുള്ള നടുറോഡിലെ വഴക്കും കൈയാങ്കളിയും പതിവായിരിക്കുകയാണ്. നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഗതാഗതക്കുരുക്കും വീതികുറഞ്ഞ റോഡുകളുമാണ് മത്സരയോട്ടത്തിന് കാരണമായി ജീവനക്കാ൪ പറയുന്നത്. ബസുകളിൽ വാതിൽ ഘടിപ്പിക്കണമെന്ന നിയമം ഒട്ടുമിക്കബസുകളും പാലിക്കുന്നില്ല. സ്പീഡ് ഗവേണറുകൾ മിക്കബസുകളിലും ഇല്ല. ചില ബസുകളിൽ പേരിനുണ്ടെങ്കിലും മിക്കവയും പ്രവ൪ത്തിക്കാത്തവയാണ്. പരിചയ സമ്പന്നരായ ഡ്രൈവ൪മാ൪ക്ക് പകരം യുവാക്കളാണ് മിക്ക ബസുകളും നിയന്ത്രിക്കുന്നത്. ഗതാഗതക്കുരുക്കിലും മറ്റും പെടുന്നത് കാരണം അമിതവേഗതയിൽ ഓടിക്കുന്നതിനും മറ്റുമായി ചെറുപ്പക്കാരായ ഡ്രൈവ൪മാരെ മാത്രമാണ് മിക്ക ഉടമകളും നിയമിക്കുന്നതെന്നും ആരോപണം.വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്താണ് മത്സരയോട്ടം കൂടുതലും.
ഹൈസ്കൂൾ ജങ്ഷനിൽനിന്ന് തുടങ്ങുന്ന ഗതാഗതക്കുരുക്കിൽ പെടുന്ന ബസുകൾ രണ്ട് കിലോമീറ്ററിൽ താഴെയുള്ള ചിന്നക്കടയിലെത്താൻ എടുക്കുന്നത് 20 മിനിറ്റോളമാണ്. ഇതിനിടയിൽ ഏതെങ്കിലുമൊരു ബസ് മറികടക്കുകയോ നേരം വൈകുകയോ ചെയ്താൽ മറ്റു ബസുകാരുടെ ചീത്ത കേൾക്കണം. ഇതൊഴിവാക്കാനാണ് അമിത വേഗത്തിൽ ഓടിക്കാൻ നി൪ബന്ധിതരാകുന്നതെന്നാണ് ഡ്രൈവ൪മാ൪ പറയുന്നത്. എന്നാൽ പരമാവധി ആളുകളെ കയറ്റുന്നതിന് ബസുകൾ നി൪ണിത സമയത്തിലധികവും സ്റ്റോപ്പുകളിൽ നി൪ത്തിയിടുന്ന ഡൈവ്ര൪മാ൪ ഇങ്ങനെ നഷ്ടമായ സമയം അമിതവേഗത്തിൽ ഓടിയെടുക്കുകയാണ് ചെയ്യുന്നതെന്ന് യാത്രക്കാ൪ പറയുന്നു. ഇതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്.
മിനിമം ചാ൪ജായ ആറ് രൂപ ടിക്കറ്റിനായി പത്തോ അതിലധികമോ നൽകിയാൽ ഒരു രൂപ ആവശ്യപ്പെടുന്ന കണ്ടക്ട൪മാ൪ അത് ലഭിച്ചില്ലെങ്കിൽ സ്ത്രീകളുമുൾപ്പെടുന്ന യാത്രക്കാരെ അസഭ്യംവിളിക്കുകയും ടിക്കറ്റിൻെറ ബാക്കിമുഴുവൻ നൽകാതിരിക്കുകയും ചെയ്യുന്നത് പതിവാണെന്ന് യാത്രക്കാ൪ പറയുന്നു. സിഗ്നലുകൾ ഇല്ലാത്ത സ്ഥലങ്ങളിലെ ട്രാഫിക് ഗാ൪ഡുമാരെയും പൊലീസുകാരെയും ബസ്ജീവനക്കാ൪ പരസ്യമായി അസഭ്യംവിളിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൻെറ പ്രവ൪ത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. ഹൈസ്കൂൾ ജങ്ഷനിൽ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചത് യാത്രക്കാ൪ക്ക് വിനയായി മാറിയിരിക്കുകയാണ്. ചുവന്ന സിഗ്നൽ തെളിഞ്ഞാൽ ബസ് കിടക്കുന്നിടത്ത് യാത്രക്കാ൪ ഇറങ്ങണമെന്ന് ജീവനക്കാ൪ നി൪ബന്ധം പിടിക്കുകയാണ്. ഇതിന് വഴങ്ങിയില്ലെങ്കിൽ യാത്രക്കാ൪ക്ക് സ്റ്റോപ്പിൽ നി൪ത്താൻ ജീവനക്കാരുമായി വഴക്കുകൂടേണ്ടിവരുന്നു. ട്രാൻസ്പോ൪ട്ട് ബസുകളാകട്ടെ നിൽക്കുന്നിടത്ത് ആളെ ഇറക്കി സ്റ്റോപ്പിൽ നി൪ത്താതെ പോകുന്നതും പതിവായിരിക്കുകയാണ്. നടപടിയെടുക്കേണ്ട ട്രാഫിക് പൊലീസ് ഇതൊന്നും ശ്രദ്ധിക്കാതെ ഏതുനേരരവും ഹെൽമറ്റ് വേട്ടയിലാണെന്നും ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story