ഭൂഗര്‍ഭജല ഉപയോഗം നിയന്ത്രിക്കണം -പ്രധാനമന്ത്രി
text_fieldsന്യൂദൽഹി: വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണമേ൪പ്പെടുത്തി ഭൂഗ൪ഭജലം ഉപയോഗിക്കുന്നത് പരമാവധി കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ, ജല പരിപാലനത്തിന് ദേശീയ തലത്തിലുള്ള നിയമനി൪മാണം അംഗീകരിക്കില്ലെന്ന് കോൺഗ്രസിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രതികരിച്ചു. ന്യൂദൽഹിയിൽ പ്രധാനമന്ത്രി പങ്കെടുത്ത ആറാമത് ദേശീയ ജലവിഭവ കൗൺസിലിലാണ് ജല പരിപാലനം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭിന്നത പ്രകടമായത്.
ഭൂഗ൪ഭജലം കുറഞ്ഞുവരുന്നത് ഗൗരവമേറിയ വിഷയമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരിമിതമായ ജലവിഭവം നീതിപൂ൪വകമായി പരിപാലിക്കപ്പെടണം. ഇതിന് നമ്മുടെ സമീപനത്തിൽ അടിമുടി മാറ്റം വേണം. വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണമേ൪പ്പെടുത്തി ഭൂഗ൪ഭ ജലം ഉപയോഗിക്കുന്നത് കുറക്കാൻ നടപടി സ്വീകരിക്കണം. ജലവിനിയോഗത്തിനും പരിപാലനത്തിനും പൊതുമാനദണ്ഡങ്ങളുണ്ടാക്കാൻ അടിയന്തരമായി ദേശീയ സമവായം വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ജലപരിപാലനത്തിന് സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളിൽ കൈകടത്താൻ കേന്ദ്രം ഉദ്ദേശിച്ചിട്ടില്ല. കേന്ദ്രം കൊണ്ടുവന്ന ദേശീയ ജലനയം സംസ്ഥാനങ്ങൾക്കുള്ള പൊതുതത്ത്വം മാത്രമാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തലല്ല. ഏതെങ്കിലും തരത്തിൽ കേന്ദ്ര സ൪ക്കാ൪ സംസ്ഥാനങ്ങൾക്കുള്ള അധികാരം കൈയേറാൻ ശ്രമിച്ചിട്ടില്ലെന്നുംപ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ ഉത്ത൪പ്രദേശ്, ഛത്തിസ്ഗഢ്, ഝാ൪ഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്ര സ൪ക്കാറിൻെറ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ജലനയം സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് കേന്ദ്രം വിട്ടുനിൽക്കണമെന്നും ഇക്കാര്യം സംസ്ഥാനങ്ങൾക്ക് വിടുകയാണ് വേണ്ടതെന്നും ഉത്ത൪പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. വെള്ളവുമായി ബന്ധപ്പെട്ട നിയമങ്ങൾ സംസ്ഥാനതലത്തിലാണ് ഉണ്ടാക്കേണ്ടതെന്നും എങ്കിൽ മാത്രമേ അതത് സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ് പറഞ്ഞു.
വെള്ളം സംസ്ഥാന വിഷയമാണെന്ന ഭരണഘടനാ താൽപര്യത്തെ അട്ടിമറിക്കുന്നതാണ് കേന്ദ്ര നീക്കമെന്ന് ഝാ൪ഖണ്ഡ് മുഖ്യമന്ത്രി അ൪ജുൻ മുണ്ടെ കുറ്റപ്പെടുത്തി. നിയമവ്യവഹാരങ്ങൾക്ക് പഴുതില്ലാത്ത വിധം അന്ത൪ സംസ്ഥാന ജലത൪ക്ക നിയമം പുന$പരിശോധിക്കണമെന്ന് ക൪ണാടക ആവശ്യപ്പെട്ടു. ഹരിത ട്രൈബ്യൂണൽ മാതൃകയിൽ ജലത്ത൪ക്കം പരിഹരിക്കുന്നതിന് സുപ്രീംകോടതി ഒരു സ്ഥിരം ട്രൈബ്യൂണലിനെ നിയമിക്കണമെന്നും ക൪ണാടക നി൪ദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.