മഅ്ദനി: ചികിത്സ ആഗ്രഹിക്കുന്നവര്‍ കോടതിയെ സമീപിക്കട്ടെ -ജഗദീഷ് ഷെട്ടര്‍
text_fieldsന്യൂദൽഹി: അബ്ദുന്നാസി൪ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ആഗ്രഹിക്കുന്നവ൪ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ക൪ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ട൪. ഇക്കാര്യത്തിൽ ക൪ണാടക സ൪ക്കാറിന് ഒന്നും ചെയ്യാനില്ലെന്നും ഷെട്ട൪ കൈമല൪ത്തി. മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കുന്നതിനെ കുറിച്ച് ക൪ണാടക സ൪ക്കാറിൻെറ അഭിപ്രായം തേടിയ ‘ഏഷ്യാനെറ്റ് ന്യൂസ്’ ചാനലിനോടാണ് മുഖ്യമന്ത്രി ഈ വിധം പ്രതികരിച്ചത്.
മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിവിധ സംഘടനകളും തന്നെ വന്നുകണ്ടിരുന്നുവെന്ന് ഷെട്ട൪ പറഞ്ഞു. ക൪ണാടക സ൪ക്കാറിൻെറ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയിലാണ്. സ൪ക്കാറിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല. വിദഗ്ധ ചികിത്സ മഅ്ദനിയുടെ ചെലവിൽ നടത്തണോ സ൪ക്കാറിൻെറ ചെലവിൽ വേണമോ എന്നത് തീരുമാനിക്കേണ്ടതും കോടതിയാണ്. അതിനാൽ, ഇവ൪ കോടതിയെ സമീപിക്കട്ടെയെന്ന് ഷെട്ട൪ ഉപദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.