ഇംഗ്ളണ്ട് ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ ടോണി ഗ്രെയ്ഗ് അന്തരിച്ചു
text_fieldsസിഡ്നി: കളിച്ചും കളിപറഞ്ഞും ആരാധക ഹൃദയങ്ങളിൽ ഇടംനേടിയ ടോണി ഗ്രെയ്ഗ് (66) കളമൊഴിഞ്ഞു. ശ്വാസകോശത്തിലെ അ൪ബുദ ബാധയെ തുട൪ന്ന് ചികിത്സയിലായിരുന്ന മുൻ ഇംഗ്ളീഷ് ക്യാപ്റ്റൻെറ അന്ത്യം സിഡ്നിയിലെ ആശുപത്രിയിലായിരുന്നു. ശ്രീലങ്കയിൽ നടന്ന ട്വൻറി20 ലോകകപ്പ് കമൻേററ്ററായി പ്രവ൪ത്തിച്ച് നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് ടോണി ഗ്രെയ്ഗിൻെറ രോഗം കണ്ടെത്തുന്നത്. തുട൪ന്ന് നടന്ന പരിശോധനയിൽ ശ്വാസകോശ അ൪ബുദമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ മേയിൽ ബ്രോങ്കൈറ്റിസിൻെറ രൂപത്തിലെത്തിയെങ്കിലും രോഗം സ്ഥിരീകരിക്കുമ്പോഴേക്കും നാലാം ഘട്ടത്തിലെത്തിയെന്ന് മകൻ മാ൪ക് ഗ്രെയ്ക് അറിയിച്ചു. നവംബറിൽ ആസ്ട്രേലിയദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിനിടെ ടോണി തന്നെയാണ് കമൻററിക്കിടെ തൻെറ രോഗവാ൪ത്ത ലോകത്തെ അറിയിച്ചത്. ജനുവരി മൂന്നിന് ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ സിഡ്നി ടെസ്റ്റിലൂടെ തിരിച്ചുവരാമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് മരണമെത്തുന്നത്.
ഇംഗ്ളീഷ് ക്രിക്കറ്റിലെ ഓൾറൗണ്ടറായിരുന്ന ഗ്രെയ്ഗ് കളമൊഴിഞ്ഞ ശേഷം കളിപറഞ്ഞാണ് ക്രിക്കറ്റ് ലോകത്ത് അവസാന നാൾ വരെ നിറഞ്ഞു നിന്നത്. 1946 ഒക്ടോബ൪ ആറിന് ദക്ഷിണാഫ്രിക്കയിലെ ക്വീൻസ് ടൗണിലായിരുന്നു ജനനം. പിതാവ് സ്കോട്ടിഷുകാരനായതിനാൽ ഇംഗ്ളീഷ് ടീമിലേക്ക് വഴിയൊരുങ്ങി. 1972 ജൂൺ എട്ടിന് ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 1977 ആഗസ്റ്റിൽ ഏകദിന ക്രിക്കറ്റിലും അരങ്ങേറി. 58 ടെസ്റ്റുകളിൽ നിന്നായി 3599 റൺസ് നേടിയപ്പോൾ 22 ഏകദിനങ്ങളിൽനിന്ന് 269 റൺസാണ് സമ്പാദ്യം. ബാറ്റിലും ബൗളിലും ഒരേപോലെ തിളങ്ങിയ ഗ്രെയ്ഗ് ടെസ്റ്റ് ബാറ്റ്സ്മാനായും മീഡിയം പേസ്, സ്പിൻ ബൗളറായും ക്രിക്കറ്റ് കളത്തിൽ നിറഞ്ഞു. 1975 മുതൽ 77 വരെ ഇംഗ്ളണ്ടിൻെറ ക്യാപ്റ്റനായിരുന്നു. കൗണ്ടി ടീമായ സസക്സിൻെറ ക്യാപ്റ്റനായും കളത്തിൽ തിളങ്ങി. ഇംഗ്ളീഷ് ക്രിക്കറ്റിലെ ലോകനിലവാരമുള്ള ഓൾറൗണ്ടറായാണ് ഗ്രെയ്ഗിനെ വിലയിരുത്തുന്നത്. അതേസമയം, കലഹപ്രിയനായിരുന്ന ടോണി ഒട്ടേറെ വിവാദങ്ങളിലും മുന്നിൽ നടന്നു. ലോക ക്രിക്കറ്റ് സീരീസിന് തുടക്കം കുറിച്ച കെറി പാ൪ക്കറുമായി അടുത്ത ബന്ധം സ്ഥാപിച്ച ടോണി ഗ്രെയ്ഗ് വെസ്റ്റിൻഡീസിലെയും പാകിസ്താനിലെയും ഒട്ടേറെ കളിക്കാരെയും ലോകസീരിസിൽ ഒപ്പുവെപ്പിച്ചു. 197475 ആഷസ് പരമ്പരക്കിടെ ആസ്ട്രേലിയൻ പേസ് ബൗള൪ ഡെന്നിസ് ലില്ലിയുമായുള്ള ഏറ്റുമുട്ടലും 1974ൽ വെസ്റ്റിൻഡീസിൻെറ ആൽവിൻ കല്ലിചരണിൻെറ വിവാദ റൺഔും ടോണിയുടെ ക്രിക്കറ്റ് കരിയറിലെ മറ്റൊരു മുഖമായിരുന്നു.
1977ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിടപറഞ്ഞതിനു പിന്നാലെയാണ് ടെലിവിഷൻ കമൻററിയിലെത്തുന്നത്. മികച്ച കളിപറച്ചിലുകാരനെന്ന നിലയിൽ തിളങ്ങിയ ടോണി കെറി പാകറുടെ ടി.വി നയനിൻെറ കമൻേററ്ററായാണ് ദീ൪ഘകാലം പ്രവ൪ത്തിച്ചത്. ബ്രിട്ടനിലെ ചാനൽ ഫോ൪, സ്കൈ സ്പോ൪ട്സ് എന്നിവക്കുവേണ്ടിയും പ്രവ൪ത്തിച്ചു. ഡി.ആ൪.എസിനെ എതി൪ക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ബോ൪ഡിൻെറ കടുത്ത വിമ൪ശകൻ കൂടിയായിരുന്നു ടോണി ഗ്രെയ്ഗ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.