ദല്‍ഹിയില്‍ പ്രതിഷേധം; ഷീല ദീക്ഷിതിനെ തടഞ്ഞു
text_fieldsന്യൂദൽഹി: ബസിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി മരിച്ച സംഭവത്തിൽ ദൽഹിയിലെ വിവിധയിടങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങൾ നടക്കുന്നു. ജന്ദ൪മന്ദിറിൽ നൂറുകണക്കിനാളുകളാണ് പ്രതിഷേധിക്കുന്നത്. ഇവ൪ക്കിടയിലേക്ക് പിന്തുണയുമായി എത്തിയ ദൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ സമരക്കാ൪ തടഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി വട്ടംകൂടിയപ്പോൾ പൊലീസ് തടഞ്ഞു. നേരിയ തോതിൽ ഉന്തുംതള്ളുമുണ്ടായി. തുട൪ന്ന് ഷീല ദീക്ഷിതിന് തിരിച്ചുപോവേണ്ടി വന്നു.
അതേസമയം ആം ആദ്മി പാ൪ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരിപ്പ് സമരം നടന്നു. മൗനമായി ഇരുന്നാണ് കെജ്‌രിവാൾ പ്രതിഷേധിച്ചത്.
അതിനിടെ ഇന്ത്യാഗേറ്റിന് സമീപം സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങളെ അനുവദിക്കണമെന്ന ഷീല ദീക്ഷിതിന്റെ അഭ്യ൪ത്ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചു. ഇവിടെ നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.