യുവതിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി: മൃതദേഹം രാത്രി ഇന്ത്യയിലെത്തിക്കും
text_fieldsന്യൂദൽഹി: ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുട൪ന്ന് സിംഗപ്പൂ൪ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയ യുവതിയുടെ പോസ്റ്റ് മോ൪ട്ടം പൂ൪ത്തിയായി. മൃതദേഹം പ്രത്യേക വിമാനത്തിൽ രാത്രി എട്ടുമണിയോടെ ഇന്ത്യയിലെത്തിക്കും.
ന്യൂദൽഹിയിൽ നിന്ന് ശനിയാഴ്ച രാവിലെ തിരിച്ച എയ൪ ഇന്ത്യയുടെ എയ൪ബസ് 319 വിമാനം ഇന്ത്യൻ സമയം ഒരു മണിയോടെ സിംഗപ്പൂരിലെത്തിയിരുന്നു.
പ്രത്യേക വിമാനത്തിൽ ഉന്നത ഉദ്യോഗസ്ഥ൪ സിംഗപ്പൂരിലെത്തിയിട്ടുണ്ട്. പോസ്റ്റ് മോ൪ട്ടം നടപടികൾ പൂ൪ത്തിയായിനു ശേഷം മരണസ൪ട്ടിഫിക്കറ്റടക്കമുള്ള രേഖകൾ ലഭിച്ചതിനുശേഷം രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയുമെന്ന് സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ഡിസംബ൪ 16 ന് രാത്രി ഓടുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമായ പീഡനത്തിനും ഇരയായ യുവതി ശനിയാഴ്ച പുല൪ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.