കേരളത്തില്‍ സാമുദായിക സൗഹാര്‍ദം കുറയുന്നു -എ.കെ. ആന്‍റണി
text_fieldsചങ്ങനാശേരി: സംസ്ഥാനത്ത് സാമുദായിക സൗഹാ൪ദത്തിൽ ഊഷ്മളത കുറയുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആൻറണി. 136ാമത് മന്നം ജയന്തി സമ്മേളനം പെരുന്നയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക സൗഹാ൪ദം ആത്മാ൪ഥമായി കാത്തുസൂക്ഷിക്കണമെങ്കിൽ താക്കോൽ സ്ഥാനത്തുള്ളവ൪ തങ്ങളുടെ ദൗത്യം നിറവേറ്റണം. ഇപ്പോഴുള്ള സംശയവും അകൽച്ചയും പരിഹരിക്കാൻ ഇതിലൂടെ മാത്രമേ കഴിയൂ.
സാമുദായിക നീതിയും സാമൂഹികനീതിയും ഉറപ്പുവരുത്തി ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കണം. വടക്കേ ഇന്ത്യയിലെ സാമുദായിക സാഹചര്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് കേരളത്തിലേത്.
മതസൗഹാ൪ദമെന്ന് പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം സൗഹാ൪ദമുണ്ടാകില്ല. സാമുദായിക സൗഹാ൪ദത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു കേരളം. എന്നാൽ,ഇന്ന് അവിശ്വാസവും സ്പ൪ധയും വ൪ധിക്കുന്നു. ഇങ്ങനെ പോയാൽ വിവേകാനന്ദൻ പറഞ്ഞതുപോലെ കേരളം വീണ്ടും ഭ്രാന്താലയമാകും. തീകൊണ്ടുള്ള കളി അവസാനിപ്പിക്കണം.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമം ഉണ്ടാകണമെന്നാണ് തൻെറ അഭിപ്രായം. ജസ്റ്റിസ് വ൪മ കമീഷൻ റിപ്പോ൪ട്ട് ലഭിച്ചാലുടൻ നിയമനി൪മാണത്തിന് സ൪ക്കാ൪ നടപടി സ്വീകരിക്കും
. കോടതിയും പൊലീസും മാത്രം വിചാരിച്ചാൽ മാറ്റമുണ്ടാകില്ല. നിയമങ്ങൾ നടപ്പാക്കുന്നതിന് പല തലങ്ങളുണ്ട്. ഓരോഘട്ടത്തിലും തുരപ്പൻപണി നടത്തുന്നതിനാൽ കുറ്റവാളികൾ രക്ഷപ്പെടുകയാണ്.
ഇപ്പോൾ, ചങ്ങലക്കാണ് ഭ്രാന്ത് പിടിച്ചിരിക്കുന്നത്. സമൂഹത്തെ പിടികൂടിയിരിക്കുന്ന ഭ്രാന്ത് ഇല്ലാതാക്കാനും മൂല്യച്യുതിക്കെതിരെയും കോടതികൾക്കൊപ്പം ജനങ്ങളും ശ്രമിക്കണം.
ഇക്കാര്യത്തിൽ സാമുദായിക സംഘടനകൾക്കും രാഷ്ട്രീയപാ൪ട്ടികൾക്കും ബാധ്യതയുണ്ട്. ദൽഹിയിൽ മാത്രമല്ല കേരളത്തിലും തലയുയ൪ത്തി നടക്കാൻകഴിയാത്ത അന്തരീക്ഷമാണുള്ളത്. ദൽഹിയിലെ ജനരോഷത്തിലെ പ്രകമ്പനം അടുത്തകാലത്തൊന്നും നിലക്കാൻ പോകുന്നില്ല. ഇത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.
ദൽഹിയിലെ പെൺകുട്ടിയുടെ മാനഹാനിയുടെയും ജീവഹാനിയുടെയും പശ്ചാത്തലത്തിൽ കടുത്തനിയമം വേണമെന്ന് എല്ലാവരും വാദിക്കുന്നുണ്ട്.
എന്നാൽ, നിയമത്തിനുവേണ്ടി മാത്രം കാത്തിരുന്നിട്ട് കാര്യമില്ല. പെൺകുട്ടികൾക്ക് വീട്ടിലും നാട്ടിലും തെരുവിലും സ്കൂളിലും സുരക്ഷിതത്വമില്ല.
മാറ്റത്തിനായി പോരാട്ടം നടത്തിയ സാമൂഹിക പരിഷ്ക൪ത്താക്കളിൽ മുൻപന്തിയിലാണ് മന്നം. സ്വന്തംസമുദായത്തിലെ അനാചാരങ്ങൾക്കെതിരെയാണ് ആദ്യംപോരാടിയത്. പട്ടികജാതി-പിന്നാക്ക സമൂഹത്തിനുവേണ്ടി ചെരിപ്പിടാതെ തിരുവനന്തപുരത്തേക്ക് നടത്തിയ സവ൪ണജാഥയുടെ സൈന്യാധിപനായി മാറിയ മന്നം കാലഘട്ടത്തിനുവേണ്ടിയാണ് പോരാടിയതെന്നും എ.കെ. ആൻറണി അനുസ്മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.