ഗതാഗത തടസം സൃഷ്ടിക്കല്‍: കോടിയേരി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു
text_fieldsകണ്ണൂ൪: ഗതാഗത തടസമുണ്ടാക്കുന്ന തരത്തിൽ പ്രകടനം നടത്തിയ കേസിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചതിനെ തുട൪ന്ന് മുൻ ആഭ്യന്തര മന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ബുധനാഴ്ച രാവിലെയാണ് കോടിയേരിയും കേസിലെ മറ്റൊരു പ്രതിയായ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവനും കണ്ണൂ൪ ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായത്.
2011 ഒക്ടോബ൪ ഏഴിന് കണ്ണൂ൪ തെക്കിബസാറിൽ നിന്ന് പഴയ ബസ്സ്റ്റാന്റ് പരിസരത്തേക്ക് ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും കാൽനടയാത്രക്ക് വിഘാതം സൃഷ്ടിച്ചും പ്രകടനം നടത്തിയെന്ന് കാണിച്ച് എസ്.ഐ. കെ ഉണ്ണികൃഷ്ണൻ എടുത്ത കേസിലാണ് നടപടി. നിരവധി തവണ സമൻസ് അയച്ചിട്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുട൪ന്ന് ഇവരെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, സമൻസും വാറന്റുമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും പത്രങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും കോടതിയിലെത്തിയ കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ കേസ് തുട൪ന്ന് നടത്തുമോയെന്ന് സ൪ക്കാ൪ വ്യക്തമാക്കണം. പ്രകടനം നടത്താൻ പോലും കേരളത്തിൽ അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.