‘മാധ്യമം’ മഞ്ചേശ്വരം ലേഖകനുനേരെ വീണ്ടും ഗുണ്ടാ ആക്രമണം
text_fieldsകുമ്പള: ‘മാധ്യമം’ മഞ്ചേശ്വരം ലേഖകൻ അനീസ് ഉപ്പളക്കുനേരെ വീണ്ടും ഗുണ്ട ആക്രമണം. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഗുണ്ട ആക്രമണത്തിന് ഇരയാവുന്നത്. കഴിഞ്ഞമാസം 13ന് ഹനഫി ബസാറിൽ ബൈക്കിൽ സഞ്ചരിക്കവെ മറ്റൊരു ബൈക്കിലെത്തിയ സംഘം അനീസിനെ വധിക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റുചെയ്തിരുന്നില്ല.
എന്നാൽ, ബുധനാഴ്ച മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രത്തിനടുത്തുവെച്ച് ഇതേ സംഘം അനീസിനെ വീണ്ടും ആക്രമിക്കുകയായിരുന്നു. കൈക്കമ്പയിൽ വെച്ച് ഗുണ്ടാസംഘത്തിൻെറ വെട്ടേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയാളുടെ ഫോട്ടോ എടുക്കാനും വാ൪ത്ത ശേഖരിക്കാനും മറ്റു രണ്ട് പത്രപ്രവ൪ത്തകരോടൊപ്പം എത്തിയതായിരുന്നു അനീസ്. അനീസ് എത്തിയ ഉടനെ നേരത്തേ ആക്രമിച്ച കേസിലെ പ്രതികളായ കസായി അസീസ് (32), കസായി ലത്തീഫ് (30) എന്നിവരും കണ്ടാലറിയാവുന്ന മറ്റു നാലുപേരുമാണ് ആക്രമിച്ചത്.
സ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസെത്തി അക്രമം തടയുകയും അനീസിനെ മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയുമായിരുന്നു.
ഡോക്ട൪ നി൪ദേശിച്ചതനുസരിച്ച് അനീസിനെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് ഐ.പി.സി 308 വകുപ്പനുസരിച്ച് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.