യു. ഡി.എഫ് എം.എല്‍.എമാരെ അയോഗ്യരാക്കണം -വി.എസ്
text_fieldsതിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സാമ്പത്തിക കുറ്റകൃത്യം നടത്തിയ യു. ഡി.എഫ് എം.എൽ.എമാരെ അയോഗ്യരാക്കണമെന്നും സാമ്പത്തിക കുറ്റകൃത്യത്തിലൂടെയാണ് അധികാരത്തിൽ വന്നതെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ലീഗ് എംഎൽഎമാ൪ എഐസിസിയിൽ നിന്നു പണം വാങ്ങിയത് അപമാനകരമാണ്. തെരഞ്ഞെടുപ്പ് ഫണ്ടിലെ വരവും ചെലവും സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണം. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് തെറ്റായ കണക്ക് നൽകിയ ലീഗിൻെറയും കേരള കോൺഗ്രസിൻെറയും പ്രതിനിധികളെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണം.- വി.എസ് പറഞ്ഞു.
പേഴ്സണൽ സ്റ്റാഫിലുള്ളവ൪ തെറ്റുചെയ്തിട്ടില്ല -വി.എസ്
തിരുവനന്തപുരം: തൻെറ പേഴ്സനൽ സ്റ്റാഫംഗങ്ങൾ തെറ്റ് ചെയ്തതായി അഭിപ്രായമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇക്കാര്യം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട് -അദ്ദേഹം മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. വാ൪ത്ത ചോ൪ത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവിൻെറ പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണൻ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരൻ, പേഴ്സണൽ അസിസ്റ്റൻറ് സുരേഷ് എന്നിവരെ പുറത്താക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനെകുറിച്ചുള്ള മാധ്യമ പ്രവ൪ത്തകരുടെ ചോദ്യത്തിനാണ് വി.എസ് പ്രതികരിച്ചത്.
പ്രതിപക്ഷ നേതാവിൻെറ പ്രവ൪ത്തനങ്ങളെ ദു൪ബലപ്പെടുത്താനാണോ പേഴ്സനൽ സ്റ്റാഫംഗങ്ങൾക്ക് എതിരെയുള്ള നടപടിയെന്ന ചോദ്യത്തിന്, അത്തരം ചോദ്യം ഉന്നയിക്കുന്നത് തെറ്റായിരിക്കില്ലെന്നായിരുന്നു മറുപടി. അത്തരം സംശയം ഉയരുന്നതും സ്വഭാവികമാണ്. പ്രതിപക്ഷ നേതാവിൻെറ പ്രവ൪ത്തനങ്ങൾ ദു൪ബലമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. പ്രതിപക്ഷ നേതാവിൻെറ പ്രവ൪ത്തനങ്ങൾ കൂടുതൽ ഊ൪ജസ്വലതയോടെ തുടരേണ്ട സാഹചര്യമാണ് കേന്ദ്ര, സംസ്ഥാന സ൪ക്കാറുകൾ സൃഷ്ടിക്കുന്നത്. അവരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രവ൪ത്തനം തുടരും -വി എസ് പറഞ്ഞു.
കെട്ടിട നി൪മാണ ചട്ട ഭേദഗതി, സ്ഥാനാ൪ഥികൾക്ക് എ.ഐ.സി.സി ഫണ്ട് നൽകൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വാ൪ത്താസമ്മേളനത്തിലാണ് പേഴ്സനൽ സ്റ്റാഫംഗങ്ങളുടെ നടപടിയുടെ ചോദ്യം എത്തിയത്.
വി.എസിൻെറ എല്ലാ വാ൪ത്താസമ്മേളനങ്ങളിലും കാണാറുള്ള വി.കെ.ശശിധരൻ, സുരേഷ് എന്നിവരെ കാണാതിരുന്നതിനെ തുട൪ന്നാണ് ചോദ്യം ഉയ൪ന്നത്. മകൻെറ വിവാഹത്തിന് ബന്ധുക്കളെ ക്ഷണിക്കാൻ പോയ ശശിധരൻ അടുത്ത ദിവസം എത്തുമെന്നും ആശുപത്രിയിൽ കഴിയുന്ന പിതാവിൻെറ സമീപത്താണ് സുരേഷെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.