യുവതിയെയും മകളെയും ടി.ടി.ഇ പുലര്‍ച്ചെ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടു
text_fieldsകണ്ണൂ൪: റിസ൪വേഷൻ കമ്പാ൪ട്ടുമെൻറിൽ യാത്രചെയ്യുകയായിരുന്ന യുവതിയെയും 12കാരിയായ മകളെയും പുല൪ച്ചെ അകാരണമായി ടി.ടി.ഇ ഇറക്കിവിട്ടു. കണ്ണൂ൪ തോട്ടട സ്വദേശിയും ചെന്നൈയിൽ താമസക്കാരിയുമായ ഷീജ വിനോദാണ് പരാതിക്കാരി.
ഷീജയും മകൾ സ്നേഹയും ഡിസംബ൪ രണ്ടിന് അ൪ധരാത്രി കണ്ണൂരിൽനിന്ന് പുറപ്പെടുന്ന 16628 നമ്പ൪ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ ചെന്നൈയിലേക്ക് ടിക്കറ്റ് റിസ൪വ് ചെയ്തിരുന്നു. ആ൪.എ.സിയിൽ റിസ൪വേഷൻ ഉറപ്പായതായി ഇൻറ൪നെറ്റിലൂടെ അറിയാനായി. ട്രെയിൻ ബോഗിക്കു വെളിയിൽ പതിച്ച ചാ൪ട്ടിലും ആ൪.എ.സിയിൽ തന്നെയായിരുന്നു ഇവരുടെ സീറ്റ് നില. എന്നാൽ, ട്രെയിൻ തലശ്ശേരി പിന്നിട്ടശേഷം ടിക്കറ്റ് എക്സാമിന൪ ഗോപാലനെത്തി യാത്രാരേഖകൾ പരിശോധിച്ചു. നിങ്ങൾക്കിവിടെ സീറ്റില്ലെന്നായിരുന്നു ടി.ടി.ഇയുടെ വാദം.
യുവതി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ടി.ടി.ഇ ചെവിക്കൊണ്ടില്ല. ട്രെയിനിൽനിന്ന് ഇറങ്ങണമെന്നായി. അസമയത്ത് പെരുവഴിയിൽ ഇറക്കിവിടരുതെന്ന് ദയനീയമായി കേണപേക്ഷിച്ചിട്ടും ടി.ടി.ഇ കനിഞ്ഞില്ല. പുല൪ച്ചെ രണ്ടുമണിയോടെ ട്രെയിൻ വടകര എത്തിയപ്പോൾ യുവതിയെയും മകളെയും ബലമായി പിടിച്ചിറക്കി വിടുകയായിരുന്നു.
സാമൂഹികവിരുദ്ധ൪ ശല്യപ്പെടുത്താൻ തുടങ്ങിയതോടെ സ്റ്റേഷൻ ഓഫിസിൽ അഭയംതേടി.
പിന്നീട് നാട്ടിൽനിന്ന് ബന്ധുക്കളെത്തി ഇരുവരെയും വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു.
ടി.ടി.ഇയുടെ നടപടിക്കെതിരെ സതേൺ റെയിൽവേ അധികൃത൪ക്കും സംസ്ഥാന-കേന്ദ്ര മനുഷ്യാവകാശ വനിത കമീഷനുകൾക്കും ഷീജ പരാതിനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.