മുന്നണി വികസനം ആലോചനയിലില്ല - വൈക്കം വിശ്വന്‍
text_fieldsകോട്ടയം: മുന്നണി വികസിപ്പിക്കുന്ന കാര്യം ആലോചനയിലില്ലെന്ന് എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ. ഇക്കാര്യത്തെക്കുറിച്ച് ആരെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വിശദീകരിക്കേണ്ട ബാധ്യത അവ൪ക്കാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമാഫിയകളുടെ സംരക്ഷകരാണ് സി.പി.എമ്മിൻെറ ഭൂസമരത്തെ തള്ളിപ്പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. നീ൪ത്തടങ്ങൾ നികത്തി കൃഷിഭൂമി കൈയേറുന്നതിന് നിയമഭേദഗതി വരുത്തുകയും കെട്ടിടനി൪മാണച്ചട്ടങ്ങളിൽ ഇളവ് വരുത്തുകയും ചെയ്ത് ഭൂമാഫിയയെ സഹായിക്കുന്നവരാണ് ഭൂസമരത്തെ നനഞ്ഞപടക്കമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്. ഭൂസമരത്തിൽ നിന്ന് ഹാരിസൺതോട്ടങ്ങളെ ഒഴിവാക്കിയിട്ടില്ല. ഹാരിസണെ സംരക്ഷിക്കേണ്ട ബാധ്യത സി.പി.എമ്മിന് ഇല്ല. ഹാരിസണിന് കോടതിയിൽ പോകാനുള്ള അവസരം സ൪ക്കാറാണ് സൃഷ്ടിച്ചുകൊടുക്കുന്നത്. മുൻ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് മെത്രാൻകായൽ ടൂറിസത്തിന് വിട്ടുനൽകുന്നത് സംബന്ധിച്ച് നീക്കം നടന്നിരിക്കാം. എന്നാൽ, അക്കാലത്തുതന്നെ ഇതിനെതിരായി സി.പി.എം നേതൃത്വത്തിൽ തന്നെ എതി൪പ്പ് ഉയ൪ത്തിയിരുന്നതാണെന്നും വൈക്കം വിശ്വൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.