കൂട്ടബലാത്സംഗക്കേസിലെ പ്രതിയെ പാര്‍ലമെന്‍റില്‍ എത്തിക്കാന്‍ എസ്.പി
text_fieldsലഖ്നോ: ഉത്ത൪പ്രദേശിൽ ഏഴു വ൪ഷം മുമ്പ് 14കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ സമാജ്വാദി പാ൪ട്ടി നീക്കം. എസ്.പിയുടെ ഒരു ഉന്നത നേതാവിൻെറ ബന്ധുവായതിനാലാണ് ഇയാൾക്ക് ടിക്കറ്റ് നൽകുന്ന കാര്യം പാ൪ട്ടി പരിഗണിക്കുന്നതെന്ന് റിപ്പോ൪ട്ടുകളിൽ പറഞ്ഞു. 2005 മേയ് രണ്ടിനാണ് പെൺകുട്ടിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൊടിയ ദേഹോപദ്രവത്തിനുശേഷം മുഖ്യപ്രതിയുടെ വാഹനത്തിൽ ബലാത്സംഗം ചെയ്തത്. കത്തിച്ച സിഗരറ്റുകൊണ്ട് പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ ഇവ൪ പൊള്ളലേൽപിച്ചിരുന്നു. ബലാത്സംഗത്തിനുശേഷം ബോധരഹിതയായ പെൺകുട്ടിയെ അവ൪ വഴിയരികിൽ തള്ളുകയായിരുന്നു. ലഖ്നോവിനു സമീപം ആഷ്വാന ഗ്രാമത്തിലാണ് സംഭവം നടന്നത്. കേസിലെ ആറു പ്രതികളിൽ മൂന്നു പേ൪ പിന്നീട് റോഡപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ശിക്ഷിക്കപ്പെട്ട രണ്ടു പേ൪ ഇപ്പോഴും ജയിലിലുമാണ്. എന്നാൽ, പ്രായപൂ൪ത്തിയായിട്ടില്ലെന്ന് അവകാശപ്പെട്ട് മുഖ്യപ്രതി കേസിൽനിന്ന് ഊരുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രായം വ്യക്തമല്ലെന്ന കാരണംപറഞ്ഞ് ഇപ്പോഴും നിയമനടപടികൾ നേരിടാതെ ഇയാൾ സ്വതന്ത്രനായി നടക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.