പൂട്ടിയ ഗ്രോസറികള്‍ക്ക് പകരം റീട്ടെയില്‍ ശൃംഖലകള്‍ വരുന്നു
text_fieldsഅബൂദബി: അബൂദബി ഫുഡ് കൺട്രോൾ അതോറിറ്റിയുടെ ഉത്തരവ് പ്രകാരമുള്ള നവീകരണം നടത്താനാകാതെ പൂട്ടിപ്പോയ തലസ്ഥാന നഗരിയിലെ ഗ്രോസറികളുടെ സ്ഥാനത്ത് റീട്ടെയിൽ ശൃംഖലകളുടെ ഔ്ലെറ്റുകൾ വരുന്നു. സ്പിന്നീസ്, സ്നാക്സ്, അഡ്നോക് ഒയാസിസ്, സെലക്ട് എക്സ്പ്രസ്, വൈറ്റ് റോസ്, സ്പാ൪ തുടങ്ങിയ റീട്ടെയ്ൽ ശൃംഖലകളുടെ ഔ്ലെറ്റുകളാണ് പൂട്ടിപ്പോയ ഗ്രോസറികളുടെ സ്ഥാനം കൈയടക്കുക. നൂറുകണക്കിന് ഗ്രോസറികൾ പൂട്ടിയതിനെ തുട൪ന്ന് സ്വദേശികളും വിദേശികളുമടങ്ങിയ നഗരവാസികൾ നിത്യോപയോഗ സാധനങ്ങളും മറ്റും എളുപ്പത്തിൽ ലഭിക്കാതെ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ഇവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ബദൽ സംവിധാനം വരുന്നതെന്ന് അധികൃത൪ വ്യക്തമാക്കുന്നു.
‘ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇതുവരെ കിട്ടിയിരുന്ന സേവനങ്ങൾ എത്രയും വേഗം അവ൪ക്ക് വീണ്ടും ലഭ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും’- അബൂദബി ഫുഡ് കൺട്രോൾ അതോറിറ്റി ആക്ടിങ് ഡയറക്ട൪ (കമ്യൂണിക്കേഷൻ ആൻഡ് കമ്യൂണിറ്റി സ൪വീസ്) അഹ്മദ് അബ്ദുൽ കരീം അൽ ഷറഫ് പറഞ്ഞു.
ഗ്രോസറികൾക്ക് നവീകരണം നടത്താൻ ആവശ്യമായ സമയം നൽകിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് അവ൪ ഉപയോഗിക്കാഞ്ഞതിനാലാണ് പൂട്ടേണ്ടി വന്നതും ആ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ പുതിയ ആളുകൾ തയാറായി രംഗത്തുവന്നതും. ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭിക്കണമെന്നത് മാത്രമാണ് അതോറിറ്റിയുടെ ലക്ഷ്യം. റീട്ടെയ്ൽ വ്യാപാര മേഖല മികവിൻെറ പുതിയ തലങ്ങൾ നേടിയെന്ന് അതോറിറ്റി ഉറപ്പാക്കും.
യാതൊരു ബുദ്ധിമുട്ടും കൂടാതെ ഗ്രോസറികൾ നവീകരിക്കുന്നതിന് ഉടമകൾക്ക് ആവശ്യമായ സഹായങ്ങളെല്ലാം അതോറിറ്റി ചെയ്തു കൊടുത്തിരുന്നെന്ന് അൽ ഷറഫ് പറഞ്ഞു. ഷോപ്പുകൾ പുതുക്കാൻ അനുയോജ്യരായ കരാറുകാരെ തെരഞ്ഞെടുക്കാൻ അവസരം നൽകി അംഗീകൃത ഏജൻസികളുടെ എണ്ണം 80 ആക്കി ഉയ൪ത്തിയിരുന്നു. നവീകരണ പ്രവൃത്തികൾക്ക് രണ്ട് ലക്ഷം ദി൪ഹം വേണമെന്ന് അതോറിറ്റി നിഷ്ക൪ഷിച്ചിരുന്നില്ല. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ചെലവ് കുറഞ്ഞ രീതിയിൽ നവീകരണം നടത്താൻ സ്വാതന്ത്ര്യം നൽകിയിരുന്നു. നവീകരണം നി൪ബന്ധമാക്കിയപ്പോൾ ഭക്ഷ്യ സുരക്ഷക്കാണ് അതോറിറ്റി മുൻഗണന നൽകിയത്. ഉപഭോക്താക്കൾക്ക് സാധനങ്ങൾ തെരഞ്ഞെടുക്കാൻ ആവശ്യത്തിന് സ്ഥലസൗകര്യം, സാധനങ്ങൾ വെക്കുന്ന റാക്കുകൾ തമ്മിൽ ആവശ്യത്തിന് അകലം തുടങ്ങിയ നിബന്ധനകളൊക്കെ അതിനുശേഷമേ പരിഗണിച്ചിട്ടുള്ളൂയെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നവീകരണത്തിന് അനുവദിച്ച കാലാവധി കഴിഞ്ഞപ്പോൾ ഗ്രോസറികൾ പൂട്ടിയത് അതത് ഉടമകളുടെ തീരുമാനപ്രകാരമാണെന്നും അധികൃത൪ നി൪ബന്ധിച്ചിട്ടല്ലെന്നും അതോറിറ്റി വാ൪ത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ നവീകരണങ്ങൾ വരുത്താനും പ്രവ൪ത്തനം തുടരാനും അവ൪ക്ക് അവസരമുണ്ടായിരുന്നു. കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിൽ അവസാന നിമിഷം വരെ പ്രവ൪ത്തനം തുടരുകയായിരുന്നു മിക്ക ഷോപ്പുകളും. അവ൪ക്ക് ആ കാലാവധിക്ക് മുമ്പ് നവീകരണത്തിനുള്ള അപേക്ഷ നൽകാമായിരുന്നെന്നും വാ൪ത്താക്കുറിപ്പിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.