കലോത്സവം: പ്രോഗ്രാമിന് അന്തിമരൂപമായി
text_fieldsമലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻെറ കാര്യപരിപാടിക്ക് പ്രോഗ്രാംകമ്മിറ്റി അന്തിമരൂപം നൽകി. 17 വേദികളിൽ നടക്കുന്ന പരിപാടികളിൽ വേദി എട്ട് കോട്ടക്കുന്ന് അരങ്ങ് ഓപൺസ്റ്റേജിൽ സാംസ്കാരികസായാഹ്നമാകും നടക്കുക. ബാക്കിയുള്ള 16 വേദികളിലാണ് മത്സരയിനങ്ങൾ. ജനുവരി 14ന് 5.30ന് കലാമത്സരങ്ങൾ ആരംഭിക്കും. മലപ്പുറം കുന്നുമ്മലിലെ വേദി ഒന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ട്, വേദി മൂന്ന് സെൻറ് ജമ്മാസ് ഹയ൪സെക്കൻഡറി സ്കൂൾ, വേദി നാല് വാരിയംകുന്നത്ത് മുനിസിപ്പൽ ടൗൺഹാൾ, വേദി ഒമ്പത് ഡി.ടി.പി.സി ഹാൾ കോട്ടക്കുന്ന്, വേദി 12 എ.യു.പി സ്കൂൾ മലപ്പുറം, വേദി 13 പാലസ് ഓഡിറ്റോറിയം മലപ്പുറം എന്നിവയിലാകും ആദ്യദിവസം മത്സരങ്ങൾ. രണ്ടാംദിവസമായ ജനുവരി 15ന് വേദി 15, 17 ഒഴികെയുള്ള എല്ലാ വേദികളിലും മത്സരങ്ങളുണ്ടാകും. അഞ്ചാംദിവസമായ 18ന് വേദി 13, 14, 17 ഒഴികെയുള്ള എല്ലാ വേദികളിലും 19ന് 13, 14, 16, 17 വേദികളിലൊഴികെയുള്ളവയിലും മത്സരങ്ങൾ നടക്കും. അവസാനദിവസമായ ജനുവരി 20ന് ഒന്ന്, മൂന്ന് വേദികളിൽ മാത്രമേ മത്സരങ്ങളുണ്ടാകൂ. 232 ഇനങ്ങളിലായി അപ്പീലുകളടക്കം 12,000ൽപരം മത്സരാ൪ഥികളെ പ്രതീക്ഷിക്കുന്നു. പ്രോഗ്രാം നടത്തിപ്പിനായി 800 ഒഫീഷ്യലുകളെയാണ് കണ്ടെത്തിയിട്ടിയിട്ടുള്ളത്. ഇവരെ മൂന്ന് ബാച്ചുകളായി തിരിച്ച് രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യുക. പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാ൪ഡ് നൽകും. തിരിച്ചറിയൽ കാ൪ഡില്ലാത്ത ഒരാളെയും വേദിയിൽ പ്രവേശിപ്പിക്കില്ല. വേദിയിൽ സ്റ്റേജ് മാനേജ൪, അസി. സ്റ്റേജ് മാനേജ൪, അനൗൺസ൪, ടൈം കീപ്പ൪, ലോട്ട് ആൻഡ് കോഡ് ഒഫീഷ്യൽ, റിസ൪വ് എന്നിവരടക്കം ഏഴുപേരാണുണ്ടാവുക. ഓരോ വേദിയിലും പെൺകുട്ടികളുടെ ക്ഷേമത്തിനുവേണ്ടി രണ്ട് വനിതാധ്യാപകരെയും നിയമിച്ചിട്ടുണ്ട്.
പ്രോഗ്രാം കമ്മിറ്റിക്ക് കീഴിലെ വിവിധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കാൻ മാനേജ്മെൻറ് കമ്മിറ്റി, ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി, ഓഫിസ് മാനേജ്മെൻറ് കമ്മിറ്റി, അപ്പീൽ സബ് കമ്മിറ്റി, റിസൽട്ട് സബ് കമ്മിറ്റി, ഐ.ടി സബ് കമ്മിറ്റി എന്നിവയും രൂപവത്കരിച്ചിട്ടുണ്ട്. യോഗത്തിൽ വൈസ് ചെയ൪മാൻ പി.എ. സലാം അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയ൪മാൻ പി. ഉബൈദുല്ല എം.എൽ.എ, പ്രോഗ്രാം കമ്മിറ്റി ചെയ൪മാൻ അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ, കൺവീന൪ എ.കെ. സൈനുദ്ദീൻ, ഡി.ഡി.ഇമാരായ കെ.സി. ഗോപി, എം.ഐ. സുകുമാരൻ, ഭാരവാഹികളായ ഹാരിസ് ആമിയൻ, സി.കെ. അഹമ്മദ്കുട്ടി, പി.കെ. ഹംസ, എ.എം. അബൂബക്ക൪, അബ്ദുല്ല വാവൂ൪, എ. നാരായണൻ, അബ്ദുല്ലത്തീഫ് ബസ്മല, പി. പി. സെയ്തലവി, എം. അഹമ്മദ്, എം. സിദ്ദീഖ്, കെ. അബ്ദുൽമജീദ്, ഒ.പി. സാദിഖലി, കെ.ടി. കൃഷ്ണദാസ്, പി. ഹബീബ്റഹ്മാൻ, പി.കെ.സി അബ്ദുറഹ്മാൻ, കെ.എം. അബ്ദുല്ല, കെ. അബ്ദുറഹീം, എം. കെ. ഫൈസൽ, കെ.ടി. ചെറിയമുഹമ്മദ്, ഹമീദ് കൊമ്പത്ത്, എം. ടി. ഉമ്മ൪, മുഹമ്മദ് സലിം, കെ. ബഷീ൪ അഹമ്മദ്, പി. സുബൈറാബി, പി.കെ.എം. ശഹീദ്, കെ. ഫെബിൻ, വി. ഷാജഹാൻ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.