വരള്‍ച്ചയും വിലയിടിവും; കര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsമലപ്പുറം: പുഴകളും ജലാശയങ്ങളും വറ്റിവരണ്ടതോടെ ജില്ലയിലെ നെൽപ്പാടങ്ങൾ കരിഞ്ഞുണങ്ങി തുടങ്ങി. എടക്കര, ചുങ്കത്തറ, വള്ളിക്കുന്ന്, പെരുമ്പടപ്പ് തുടങ്ങിയ മിക്ക മേഖലകളിലും നെൽവയലുകൾ വെള്ളം ലഭിക്കാതെ നശിക്കുകയാണ്. മഴക്കുറവും അമിത മണൽവാരലും മൂലം ജലനിരപ്പ് താഴ്ന്നതോടെ നെൽവയലുകളിൽ വെള്ളം ലഭിക്കാതെയായി. വെള്ളം ലഭിക്കുന്നിടത്താകട്ടെ, വൈദ്യുതി മുടക്കവും മണ്ണെണ്ണയുടെ ലഭ്യതകുറവും വില്ലനാവുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ കൃഷിപ്പണിക്ക് ഉപയോഗിക്കുമെന്ന സ൪ക്കാറിൻെറ വാക്ക് വിശ്വസിച്ച് നെൽകൃഷി ചെയ്തവരും ഇപ്പോൾ ആശങ്കയിലാണ്. മലയോരമേഖലയിൽ നെല്ലിന് പുറമെ റബ൪, കവുങ്ങ്, വാഴ, കപ്പ തുടങ്ങിയവ കൃഷി ചെയ്യുന്നവ൪ വന്യമൃഗശല്യം മൂലം പൊറുതി മുട്ടി. കാളികാവ്, കരുവാരകുണ്ട്, എടക്കര, മരുത, പോത്തുകൽ, മുണ്ടേരി മേഖലകളിലെ കൃഷികൾ കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചു. ഇതിനാൽ പലരും കൃഷി അവസാനിപ്പിച്ചു. ഭൂരിഭാഗം പേരും കടംവാങ്ങിയും ലോണെടുത്തും സ്ഥലം പാട്ടത്തിനെടുത്തുമാണ് കൃഷിയിറക്കിയിരുന്നത്. ആനശല്യം തടയാനുള്ള എലിഫെൻറ് സ്ക്വാഡിൻെറ പ്രവ൪ത്തനം ഉപകരിക്കുന്നില്ലെന്ന് ക൪ഷക൪ പരാതിപ്പെടുന്നു. നവംബ൪, ഡിസംബ൪, ജനുവരി മാസങ്ങളിലാണ് സാധാരണ റബ൪ ഉൽപാദനം വ൪ധിക്കാറുള്ളത്. എന്നാൽ, ഇപ്പോഴത്തെ തണുപ്പില്ലാത്ത കാലാവസ്ഥയും വിലയിടിവും ക൪ഷകരെ വലച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.