ആരോഗ്യമേഖലയില്‍ ആശങ്കാജനകമായ സ്ഥിതിയില്ല -അവലോകനയോഗം
text_fieldsആലപ്പുഴ: ജില്ലയിലെ ആരോഗ്യമേഖലയിൽ ആശങ്കാജനകമായ സ്ഥിതി നിലവിലില്ലെന്ന് കലക്ടറേറ്റിൽ നടന്ന ആരോഗ്യവകുപ്പ് അധികൃതരുടെ യോഗം വിലയിരുത്തി. ജില്ലയിൽ ജപ്പാൻ ജ്വരം, ഡെങ്കിപ്പനി, മുണ്ടിനീര് എന്നിവ റിപ്പോ൪ട്ട് ചെയ്തതിനെ തുട൪ന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിൻെറ അധ്യക്ഷതയിലാണ് അവലോകനയോഗം ചേ൪ന്നത്.
പുന്നപ്ര, പുറക്കാട് പഞ്ചായത്തുകളിലായി രണ്ടുപേ൪ക്ക് ജപ്പാൻജ്വരവും ഒരാൾക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്യാട് മുണ്ടിനീര് റിപ്പോ൪ട്ട് ചെയ്തതായും ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ.സി. മുരളീധരൻ യോഗത്തെ അറിയിച്ചു. രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ രോഗപ്രതിരോധ-ശുചീകരണ പ്രവ൪ത്തനങ്ങൾ ആരംഭിച്ചതായും മരുന്നിന് ക്ഷാമമില്ലെന്നും ഡി. എം.ഒ പറഞ്ഞു.
കൊതുകുനശീകരണ-ശുചിത്വ പ്രവ൪ത്തനങ്ങളിൽ ജാഗ്രത പുല൪ത്താൻ ഗ്രാമപഞ്ചായത്തുകൾ ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും നി൪ദേശം നൽകാൻ മന്ത്രി കലക്ട൪ പി. വേണുഗോപാലിന് നി൪ദേശം നൽകി. ആശാ പ്രവ൪ത്തകരുടെ നേതൃത്വത്തിൽ വീടുകൾ തോറും കയറി ശുചിത്വ-കൊതുക് നശീകരണ പ്രചാരണം നടത്തും. രോഗം പടരുന്നത് തടയാൻ ആരോഗ്യവകുപ്പും പ്രവ൪ത്തകരും ജാഗ്രത പുല൪ത്തണം. രോഗപ്രതിരോധരംഗത്ത് മറ്റ് ജില്ലകളേക്കാൾ മുന്നിലാണ് ആലപ്പുഴ. കൊതുക് സാന്ദ്രതയേറിയ പ്രദേശങ്ങളിൽ നശീകരണ പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ വാ൪ഡുകളുടെ നവീകരണം മാ൪ച്ച് 31നുമുമ്പ് പൂ൪ത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന് മന്ത്രി നി൪ദേശം നൽകി. ആറ്, ഏഴ്, എട്ട് വാ൪ഡുകളുടെ പുനരുദ്ധാരണം ഈ മാസം15നും ആറ് വാ൪ഡുകളുടേത് ഫെബ്രുവരി 15നുമുമ്പും ബാക്കി മാ൪ച്ച് 31നുമുമ്പും പൂ൪ത്തീകരിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥ൪ യോഗത്തെ അറിയിച്ചു. ജനറൽ ആശുപത്രിയിലെ കൃത്രിമ അവയവ നി൪മാണ യൂനിറ്റിൻെറ ഉൽപ്പാദനശേഷി വ൪ധിപ്പിക്കാനുള്ള സാധ്യത ആരായാൻ കലക്ട൪ നി൪ദേശിച്ചു.
യോഗത്തിൽ എ.ഡി.എം കെ.പി. തമ്പി, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ പി.ആ൪. റോയി, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. സുമ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എ.മെഹറുന്നിസ, എൻ. ആ൪.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജ൪ ഡോ. മനോജ്, ഡോ. ബി. പത്മകുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.