പച്ചയില്‍ ശശിധരന്‍ പുരസ്കാരം പി.കെ. പാറക്കടവിന്
text_fieldsതിരുവനന്തപുരം: എസ്.എൻ.ഡി.പി കടയ്ക്കൽ യൂനിയൻ സെക്രട്ടറിയും വ്യവസായിയുമായിരുന്ന പച്ചയിൽ ശശിധരൻെറ പേരിൽ ഏ൪പ്പെടുത്തിയ സാഹിത്യരംഗത്തെ സമഗ്രസംഭാവനക്കുള്ള അവാ൪ഡിന് മാധ്യമം പീരിയോഡിക്കൽ എഡിറ്റ൪ പി.കെ. പാറക്കടവ് അ൪ഹനായി. മാധ്യമപ്രവ൪ത്തകനുള്ള അവാ൪ഡിന് മനോരമ ന്യൂസിലെ മഹേഷ്കുമാറും യുവ വ്യവസായിക്കുള്ള അവാ൪ഡിന് എസ്. അജിത്കുമാറും അ൪ഹരായി. ജനുവരി 10 ന് കടയ്ക്കൽ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയ൪പേഴ്സൺ ഡോ.എസ്. അജിത വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
5001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാ൪ഡ്. പച്ചയിൽ ശശിധരൻെറ പേരിൽ ആരംഭിക്കുന്ന സി.ബി.എസ്.ഇ സ്കൂളിൻെറ ശിലാസ്ഥാപനവും രമേശ് ചെന്നിത്തല നി൪വഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.