പിണറായിയുടെ ഭാര്യക്ക് ജോലി പോകും
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻെറ ഭാര്യ ടി. കമലക്ക് പണിമുടക്കിയതിൻെറ പേരിൽ ജോലി നഷ്ടമാകും. സ്കൂൾ അധ്യാപികയായ അവ൪ നിലവിൽ സാക്ഷരതാമിഷനിൽ ഡെപ്യൂട്ടേഷനിലാണ്. സൂപ്പ൪ ആന്വേഷനിലുള്ളവ൪ പണിമുടക്കിയാൽ ജോലി നഷ്ടമാകുമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം കമലയുടെ ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.
കണ്ണൂ൪ ജില്ലയിലെ സ്കൂൾ അധ്യാപികയായിരുന്ന ഇവ൪ 2001 മുതൽ ഡെപ്യൂട്ടേഷനിലാണ്. ഇപ്പോൾ സാക്ഷരതാ മിഷനിൽ പ്രോജക്ട് കൺസൾ ട്ടൻറാണ്. അക്കാദമിക് വ൪ഷം തുടങ്ങിയ ശേഷം വിരമിക്കൽ തീയതി വന്നാൽ മാ൪ച്ച് അവസാനം വരെ ജോലി ചെയ്യാൻ കഴിയും. എന്നാൽ പണിമുടക്കിയാൽ ജോലി നഷ്ടമാകും. നെയ്യാറ്റിൻകര വി.ഇ.ഒ മോഹൻദാസ്, എസ്.എം.വി സ്കൂൾ അധ്യാപകൻ കെ.ജി. ബാബു, ആലന്തൂ൪ വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ൪ പത്മകുമാ൪ തുടങ്ങിയവ൪ക്കും സൂപ്പ൪ ആന്വേഷനായതിനാൽ ജോലി നഷ്ടമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.