എതിര്‍പ്പുമായി യുവതിയുടെ സഹോദരനും; ആശാറാം ബാപ്പു മാധ്യമങ്ങള്‍ക്കെതിരെ
text_fields ന്യൂദൽഹി: ദൽഹി കൂട്ടമാനഭംഗ സംഭവത്തിൽ ഇരയായ യുവതിയും കുറ്റക്കാരിയാണെന്ന് പറഞ്ഞ ആത്മീയ ഗുരു ആശാറാം ബാപ്പു വിവാദത്തിൽ. തീ൪ത്തും നിലവാരം കുറഞ്ഞതും ആത്മീയ നേതാവിന് ചേരാത്തതുമായ വാക്കുകളാണ് ആശാറാം ബാപ്പുവിൽനിന്നുണ്ടായതെന്ന് ദൽഹി യുവതിയുടെ സഹോദരൻ പ്രതികരിച്ചു. പ്രസ്താവനക്കെതിരെ നിരവധി സംഘടനകളും രംഗത്തുവന്നതോടെ അഹ്മദാബാദ് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന ബാപ്പു പ്രസ്താവന റിപ്പോ൪ട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞു.
മാധ്യമങ്ങൾ തൻെറ പരാമ൪ശം വളച്ചൊടിക്കുകയാണെന്ന് വിശദീകരിച്ച ആശാറാം ബാപ്പു മാധ്യമങ്ങളെ കടന്നാക്രമിച്ചു. ‘ആദ്യം ഒരു പട്ടി കുരച്ചു. പിന്നാലെ നിരവധി പട്ടികൾ കുരച്ചുകൊണ്ടേയിരിക്കുന്നു. ആനപ്പുറത്തിരിക്കുന്നവൻ പട്ടികൾ കുരക്കുന്നത് ഗൗനിക്കാറില്ല. ആനപ്പുറമേറിയവൻെറ അന്തസ്സ് കെടുത്താൻ അവക്കാവില്ല. ചാനൽ റേറ്റിങ് കൂട്ടാൻവേണ്ടി മാധ്യമങ്ങൾ തനിക്കെതിരെ തിരിയുകയാണ്. ഞാൻ തകരില്ല’ -അദ്ദേഹം പറഞ്ഞു.
ബാപ്പു പറയുന്നത് യുക്തിരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ ദൽഹി യുവതിയുടെ സഹോദരൻ അദ്ദേഹത്തോടുള്ള മതിപ്പ് ഇല്ലാതായെന്നും വ്യക്തമാക്കി. ബാപ്പുവിൻെറ നിരവധി പുസ്തകങ്ങൾ ദൽഹിയിലെ വീട്ടിലുണ്ട്. ദൽഹിയിൽ തിരിച്ചെത്തിയാലുടൻ അവയെല്ലാം തീയിടുമെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
അനുയായികൾക്കായി നടത്തിയ പ്രഭാഷണത്തിലാണ് ഞായറാഴ്ച ആശാറാം ബാപ്പു വിവാദ പരാമ൪ശം നടത്തിയത്. അക്രമികളെ ‘സഹോദരന്മാരേ’ എന്നു വിളിച്ച് കേണപേക്ഷിച്ചിരുന്നുവെങ്കിൽ യുവതിക്ക് തൻെറ മാനവും ജീവനും രക്ഷിക്കാനാകുമായിരുന്നു. അതുണ്ടായിട്ടില്ലാത്തതിനാൽ ഇരയാക്കപ്പെട്ട ആ മകളും പ്രതികൾക്കൊപ്പം കുറ്റക്കാരിയാണ്. ഒരു കരം കൊണ്ടുമാത്രം കൈയടിക്കാനാവില്ലെന്നും ആശാറാം ബാപ്പു പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.