ഝാര്‍ഖണ്ഡ്: മുണ്ട രാജി നല്‍കി
text_fieldsറാഞ്ചി: സഖ്യകക്ഷിയായ ഝാ൪ഖണ്ഡ് മുക്തി മോ൪ച്ച (ജെ.എം.എം) പിന്തുണ പിൻവലിച്ചതിനെ തുട൪ന്ന് ഭൂരിപക്ഷം നഷ്ടമായ മുഖ്യമന്ത്രി അ൪ജുൻ മുണ്ട ഗവ൪ണ൪ സയ്യിദ് അഹ്മദ് അൻസാരിക്ക് രാജി സമ൪പ്പിച്ചു. ബദൽ സംവിധാനം രൂപപ്പെടുന്നതുവരെ കാവൽ മന്ത്രിസഭയായി തുടരാൻ ഗവ൪ണ൪ മുണ്ടയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് സ൪ക്കാറിനുള്ള പിന്തുണ പിൻവലിച്ചുകൊണ്ടുള്ള കത്ത് ജെ.എം.എം ഗവ൪ണ൪ക്ക് കൈമാറിയത്.
തുട൪ന്ന് ഭൂരിപക്ഷം നഷ്ടമായ മന്ത്രിസഭയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുണ്ടയും ഗവ൪ണ൪ക്ക് കത്ത് നൽകി. ചൊവ്വാഴ്ച രാവിലെ ചേ൪ന്ന ബി.ജെ.പി നിയമസഭാകക്ഷി അംഗങ്ങളുടെ യോഗമാണ് 28 മാസം പ്രായമായ ഭരണം ഉപേക്ഷിക്കാൻ തീരുമാനമെടുത്തത്.
82 അംഗ നിയമസഭയിൽ ഇരുപാ൪ട്ടികൾക്കും 18 എം. എൽ. എമാ൪ വീതമാണുള്ളത്. സോറൻെറ മകനും ഉപമുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ അടക്കം അഞ്ചു മന്ത്രിമാരാണ് ബി. ജെ. പി നയിക്കുന്ന മന്ത്രിസഭയിൽ ജെ. എം.എമ്മിനുള്ളത്.
നേരത്തേയുള്ള കരാ൪ പ്രകാരം മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്ന ജെ. എം.എം നേതാവ് ഷിബു സോറൻെറ ആവശ്യത്തോട് അ൪ജുൻ മുണ്ട നിഷേധാത്മകമായി പ്രതികരിച്ചതിനെ തുട൪ന്നുള്ള പ്രതിസന്ധിയാണ് മുഖ്യമന്ത്രിയുടെ രാജിയിൽ കലാശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.