ഒളിവിലായിരുന്ന ഹിമാചല്‍ എം.എല്‍.എ കീഴടങ്ങി
text_fieldsചണ്ഡിഗഢ്: പഞ്ചാബിലെ ഹോഷിയാപൂ൪ സ്വദേശിയായ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഹിമാചൽപ്രദേശ് എം.എൽ.എ രാംകുമാ൪ ചൗധരി കോടതിയിൽ കീഴടങ്ങി. ചൗധരിയെക്കുറിച്ച് വിവരം നൽകുന്നവ൪ക്ക് രണ്ടുലക്ഷം ഇനാം പ്രഖ്യാപിച്ചതിന് പിറകെയാണ് പഞ്ച്കുല ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ കീഴടങ്ങിയത്.
ഹിമാചലിലെ ബഡ്ഡി സ്വദേശികളായ മറ്റു മൂന്നു പ്രതികളെ പിടികൂടാൻ സഹായിക്കുന്നവ൪ക്കായി 50,000 രൂപ വീതവും ഹരിയാന പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. പഞ്ച്കുലയിൽ നവംബ൪ 22നാണ് ബുട്ടി രാം എന്നയാളുടെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ മരണം തലക്കേറ്റ മാരകമായ മുറിവ് മൂലമാണെന്ന് വ്യക്തമായിരുന്നു. തുട൪ന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എം.എൽ.എയുടെ പങ്ക് വെളിവാകുന്നത്. തൻെറ മകളുമായി എം.എൽ.എക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹമാണ് കൊലപാതകത്തിന് പിന്നിലെന്നും ചൂണ്ടിക്കാട്ടി ബുട്ടി രാം ഹരിയാന പൊലീസിൽ പരാതി നൽകിയിരുന്നു.
ബഡ്ഡിയിലെ ഡൂൺ നിയമസഭാ മണ്ഡലത്തിൽനിന്ന് അടുത്തു നടന്ന തെരഞ്ഞെടുപ്പിൽ എം.എൽ.എയായതാണ് ചൗധരി. ഹിമാചൽപ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.