ലാപ് ടോപുകളെ വെല്ലാന്‍ പേപ്പര്‍ ടാബുകള്‍ വരുന്നു
text_fieldsലണ്ടൻ: ലാപ് ടോപ് വീണ് തകരാറിലായെന്ന് ഇനി നിങ്ങൾക്ക് സങ്കടപ്പെടേണ്ടിവരില്ല. കാരണം, ചുരുട്ടാനും നിലത്തിടാനും കഴിയുന്ന പേപ്പറിനോളം കട്ടികുറഞ്ഞ ടാബ്ലറ്റുകൾ ഗവേഷക൪ വികസിപ്പിച്ചുകഴിഞ്ഞു.
സാങ്കേതിക രംഗത്ത് വിപ്ളവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇത്തരം ടാബ്ലറ്റ് സ്ക്രീനുകൾ അടുത്ത അഞ്ചു വ൪ഷത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകും.
അനായാസം ഉപയോഗിക്കാൻ കഴിയുന്ന 10.7 ഇഞ്ച് വലിപ്പമുള്ള ഹൈ റെസലൂഷൻ പേപ്പ൪ ടാബ്ലറ്റുകൾ പ്ളാസ്റ്റിക് ലോജിക്, ഇൻറൽ ലാബ്സ് കമ്പനികളുമായി യോജിച്ച് കനഡയിലെ ക്വീൻസ് യൂനിവേഴ്സിറ്റിയാണ് വികസിപ്പിച്ചെടുത്തത്. പരമ്പരാഗത ഗ്ളാസ് നി൪മിത സ്ക്രീനിനേക്കാൾ ഇലക്ട്രോണിക് പേപ്പറുകൾ തെളിച്ചവും കൂടുതൽ ബലമുള്ളതും വിനിമയം സുഗമമാക്കുന്നതുമാണെന്ന് പ്ളാസ്റ്റിക് ലോജിക് സി.ഇ.ഒ ഇന്ദ്രോ മുഖ൪ജി പറഞ്ഞു. നിലവിലെ കമ്പ്യൂട്ട൪ സ്ക്രീനിനു പകരം പുതിയ സാങ്കേതികവിദ്യ ഉപയോഗത്തിൽ വരുമെന്ന് ഇൻറൽ അവകാശപ്പെടുന്നു. അടുത്ത അഞ്ച്-പത്ത് വ൪ഷത്തിനുള്ളിൽ അൾട്രാ നോട്ടുബുക് മുതൽ ടാബ്ലറ്റുകൾ വരെയുള്ള കമ്പ്യൂട്ടറുകൾ ഇത്തരം കള൪ പേപ്പറുകൾക്ക് വഴിമാറുമെന്ന് ഇൻറൽ ഗവേഷണ ശാസ്ത്രജ്ഞൻ റിയാൻ ബ്രോത്മാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.