എസ്എക്സ് ഫോര്‍ ഭംഗി കൂട്ടുന്നു
text_fieldsഹോണ്ട സിറ്റിയും സ്കോഡ റാപ്പിഡും നിസ്സാൻ സണ്ണിയുമൊക്കെ ചേ൪ന്ന് വിളവെടുക്കുന്ന വിപണിയിൽ നിന്ന് പ്രതീക്ഷിച്ച നേട്ടം കിട്ടാത്തതുകൊണ്ടാവം എസ്എക്സ് ഫോറിനെ ഒന്നു മിനുക്കാൻ മാരുതി തീരുമാനിച്ചു. ഈ വിഭാഗത്തിലെ മറ്റ് ഏത് കാറിനോടും കിടനിൽക്കാൻ കഴിവുള്ള കാറാണ് എസ്എക്സ് ഫോ൪. എന്നാലും രൂപം അൽപം പഴഞ്ചനാണോ എന്നൊരു സംശയം. ഏതായാലും ഭംഗി അൽപം കൂട്ടാൻ മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
പുതിയ ക്രോമിയം ഗ്രിൽ, ബമ്പറുകൾ, ഹെഡ്ലൈറ്റ് എന്നിവ മുതൽ പിൻഭാഗത്തിൻെറ അഴിച്ചുപണിവരെയുള്ള കാര്യങ്ങൾ മോശമല്ലാത്ത അഴക് എസ്എക്സ് ഫോറിന് നൽകിയിട്ടുണ്ട്. ഉൾഭാഗത്തിനും ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ എഞ്ചിനും ഗിയ൪ബോക്സുമടക്കമുള്ള ഭാഗങ്ങളിൽ തൊട്ടിട്ടില്ല. ചൈനയിൽ വിൽക്കുന്ന എസ്എക്സ് ഫോറിനെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റങ്ങൾ എന്നാണ് സൂചന.
നിലവിൽ പെട്രോൾ, ഡീസൽ, സിഎൻജി മോഡലുകളിൽ കിട്ടുന്ന എസ്എക്സ് ഫോറിന് പുതിയ രൂപം ഭാഗ്യം കൊണ്ടുവരുമോയെന്നറിയാൻ ഈ വ൪ഷം പകുതിവരെ കാത്തിരിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.