കൊച്ചി ഏകദിനം: ടിക്കറ്റ് വില്‍പ്പന തകൃതി
text_fieldsകൊച്ചി: ഈ മാസം 15 ന് നടക്കുന്ന ഇന്ത്യ- ഇംഗ്ളണ്ട് ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നതായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) അറിയിച്ചു. 54 ലക്ഷത്തോളം രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഫെഡറൽ ബാങ്കിൻെറ 38 ശാഖകൾ വഴിയാണ് ടിക്കറ്റ് വിൽപ്പന. ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വിൽപ്പന തുടരുകയാണ്. എറണാകുളത്തിന് പുറത്തുള്ള ബാങ്ക് ശാഖകൾ വഴിയുള്ള ടിക്കറ്റ് വിൽപ്പന ജനുവരി 11 ന് അവസാനിക്കും.
12, 13, 14 തീയതികളിൽ സ്റ്റേഡിയത്തിലെ കൗണ്ടറിൽനിന്നും പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിൽനിന്നും ടിക്കറ്റുകൾ വാങ്ങാം. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവ൪ പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിലെത്തി ടിക്കറ്റുകൾ സ്വന്തമാക്കണമെന്നും അധികൃത൪ വ്യക്തമാക്കി. എ.സി ബോക്സ്- 3000, ഹൈ ചെയ൪ -2000, പ്രീമിയം ചെയ൪ -1000, ഓ൪ഡിനറി- 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 200 രൂപയാണ് ഗാലറി ടിക്കറ്റ് നിരക്ക്.
55,000 പേ൪ക്ക് കളി കാണാവുന്ന കലൂ൪ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ ഈ ആഴ്ചയോടെ പൂ൪ത്തിയാകുമെന്ന് കെ.സി.എ അറിയിച്ചു. ഡ്രസിങ് റൂമിൻെറ നവീകരണ പ്രവ൪ത്തനങ്ങൾ വ്യാഴാഴ്ച പൂ൪ത്തിയാകും. ബി.സി.സി.ഐയുടെയും ഇംഗ്ളണ്ട് ക്രിക്കറ്റ് ബോ൪ഡിൻെറയും ഒഫീഷ്യലുകൾ, സെലക്ടേഴ്സ്, മുൻ ക്രിക്കറ്റ് താരങ്ങൾ എന്നിവരടക്കം നിരവധി പ്രമുഖ൪ മത്സരം കാണാനെത്തുമെന്നും അധികൃത൪ അറിയിച്ചു. 250 ലധികം വിദേശികൾ ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒഫിഷ്യലുകൾക്ക് താജ് വിവൻറയിലാണ് താമസ സൗകര്യം.
കൊച്ചിയിലെ ആദ്യ പകൽ-രാത്രി മത്സരമായതിനാൽ മികച്ച ഫ്ളഡ്ലൈറ്റ് സംവിധാനമാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളതെന്നും അധികൃത൪ അറിയിച്ചു. പിച്ചുകളുടെ നി൪മാണവും ഏറക്കുറെ പൂ൪ത്തിയായിട്ടുണ്ട്. അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ കൊച്ചിയിൽ ക്രിക്കറ്റ് ആവേശം അലയടിക്കുകയാണ്. 2010 ഒക്ടോബറിൽ ആസ്ട്രേലിയക്കെതിരായ ഏകദിനം മഴയെത്തുട൪ന്ന് ഉപേക്ഷിച്ചിരുന്നു. കാത്തിരിപ്പിനൊടുവിൽ എത്തുന്ന മത്സരത്തെ വരവേൽക്കാൻ വൻ ആവേശത്തോടെയാണ് ആരാധക൪ തയാറെടുക്കുന്നത്. മുൻ ഏകദിനങ്ങളിൽ കൊച്ചിയിൽ പന്തുകൊണ്ട് വിസ്മയം കാട്ടിയ സചിൻ ടെണ്ടുൽക്കറുടെ അഭാവം ആരാധക൪ക്ക് നിരാശ പകരുന്നുണ്ടെങ്കിലും ടിക്കറ്റ് വിൽപനയെ ഇതൊന്നും ബാധിക്കുന്നില്ലെന്നാണ് സൂചന. കലൂ൪ ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ തയാറാക്കിയ പിച്ച് ബാറ്റ്സ്മാന്മാരുടെ പറുദീസയാകുമെന്നാണ് ക്യുറേറ്റ൪ നൽകുന്ന സൂചന. ഉച്ചക്ക് 12 മുതൽ രാത്രി 8.30 വരെയാണ് മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.