യാത്രാനിരക്ക് വര്‍ധന: കേരളത്തിന് കനത്ത ഭാരം
text_fieldsന്യൂദൽഹി: ഹ്രസ്വദൂര, ദീ൪ഘദൂര യാത്രക്കാ൪ക്ക് ഒരുപോലെ ഭാരമാവുന്ന റെയിൽവേ യാത്രാനിരക്ക് വ൪ധന അന്യ സംസ്ഥാനങ്ങളിൽ പ്രവാസികളായി കഴിയുന്ന മലയാളികളുടെ മുതുകൊടിക്കും.
ഫസ്റ്റ് ക്ളാസ് എ.സി, സെക്കൻഡ് എ.സി ടിക്കറ്റുകൾക്ക് നേരത്തേ വരുത്തിയ വ൪ധനയുടെ ഭാരവും കൂടുതൽ ബാധിച്ചത് മലയാളികളെയായിരുന്നു.
ഇന്ത്യയിൽ പ്രതിദിനം 2,30,00,000 പേരാണ് റെയിൽ മാ൪ഗം യാത്രചെയ്യുന്നത്. ഇവരിൽ 0.3 ശതമാനം പേ൪ മാത്രമാണ് ഉയ൪ന്ന ക്ളാസുകളിലെ യാത്രക്കാരെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ, കേരളത്തിലേക്കുള്ള ട്രെയിനുകൾ കുറവായതിനാൽ സെക്കൻഡ് ക്ളാസ് സ്ലീപ്പറിനും ത്രീ ടയ൪ എ.സിക്കും ടിക്കറ്റ് ലഭിക്കാത്തവ൪ ടൂ ടയ൪ എ.സിയെയും ഫസ്റ്റ് ക്ളാസ് എ.സിയെയുമാണ് ആശ്രയിക്കുന്നത്. പുതിയ വ൪ധനപ്രകാരം ന്യൂദൽഹിയിൽനിന്ന് എറണാകുളത്തേക്കുള്ള രാജധാനി ട്രെയിനിൽ ഫസ്റ്റ് ക്ളാസ് എ.സിക്ക് 5599 രൂപ നൽകണം. 406 രൂപയാണ് വ൪ധന. ടൂ ടയ൪ എ.സിക്ക് 267 രൂപ വ൪ധിപ്പിച്ച് 3228ഉം ത്രീ ടയ൪ എ.സിക്ക് 352 രൂപ വ൪ധിപ്പിച്ച് 2156ഉം ആക്കി. തുരന്തോ എക്സ്പ്രസിൽ എ.സി ഫസ്റ്റ് ക്ളാസിൽ നേരത്തേ 4959 രൂപയായിരുന്നത് ഇനിമുതൽ 5263 രൂപയും എ.സി ത്രീ ടയറിൽ 1761 രൂപക്ക് പകരം 2066 രൂപയും സ്ലീപ്പ൪ ക്ളാസിന് 627 രൂപക്ക് പകരം 817 രൂപയും നൽകണം.
ന്യൂദൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ സെക്കൻഡ് ക്ളാസ് സ്ലീപ്പറിന് ടിക്കറ്റിന് 559 രൂപയുടെ സ്ഥാനത്ത് 745 രൂപയായി മാറി. 186 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. സെക്കൻഡ് ക്ളാസിന് 124 രൂപയാണ് വ൪ധന. പുതിയ നിരക്ക് 445 രൂപ.
ഈ ട്രെയിനുകളിൽ ത്രീ ടയ൪ എ.സിക്ക് 1573 രൂപയിൽനിന്ന് 1885 രൂപയായും ടൂ ടയ൪ എ.സിക്ക് 2646 രൂപയിൽ നിന്ന് 2835 രൂപയായും ഫസ്റ്റ്ക്ളാസ് എ.സിക്ക് 4642 രൂപയിൽനിന്ന് 4955 രൂപയായും ഉയ൪ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.