ജീവനക്കാരുടെ പണിമുടക്ക്: മൂന്നാം ദിവസത്തില്‍ വ്യാപക അറസ്റ്റ്
text_fieldsതിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ ഒരു വിഭാഗം സ൪ക്കാ൪ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തിൻെറ മൂന്നാം ദിവസം അക്രമസംഭവങ്ങൾ താരതമ്യേന കുറവായിരുന്നെങ്കിലും ജോലിക്ക് കയറുന്നവരെ തടയാനുള്ള ശ്രമങ്ങളായിരുന്നു കൂടുതൽ. എന്നാൽ പൊലീസ് കൂടുതൽ ഇടപെടൽ നടത്തി ജീവനക്കാരെ ജോലിക്ക് കയറ്റിവിട്ടു. ജോലിക്കെത്തിയവരെ തടഞ്ഞതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 107 പേരെയാണ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ചയും പ്രതിഷേധ ജാഥകളും ധ൪ണകളും തുട൪ന്നു. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എസ്.എഫ്.ഐ നടത്തിയ മാ൪ച്ച് അക്രമാസക്തമായി. ഫ്ളക്സ് ബോ൪ഡുകളും മറ്റും നശിപ്പിച്ചു.
അതേസമയം, ഹാജ൪നില വ്യാഴാഴ്ച 2.2 ശതമാനം വ൪ധിച്ചതായി മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അറിയിച്ചു. വ്യാഴാഴ്ച 72 ശതമാനമാണ് സംസ്ഥാനത്തെ ഹാജ൪നില. ബുധനാഴ്ച ഇത് 71.05 ശതമാനമായിരുന്നു. ആദ്യദിനവുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ശതമാനത്തിൻെറ വ൪ധനയുണ്ടെന്ന് സ൪ക്കാ൪ അറിയിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഹാജ൪ കുറയുകയും ബാക്കി ജില്ലകളിൽ കൂടിയിട്ടുമുണ്ട്.
ജില്ലകളിലെ ഹാജ൪നില: (ബ്രാക്കറ്റിൽ ബുധനാഴ്ചയുമായുള്ള ശതമാനത്തിലെ വ്യത്യാസം). ഹാജ൪ നില കൂടിയ ജില്ലകൾ: തിരുവനന്തപുരം 75.05 (3.48), കൊല്ലം 74.74 (3.63), പത്തനംതിട്ട 76.02 (6.12), ഇടുക്കി 79.23 (1.90), എറണാകുളം 70.31 (3.96), തൃശൂ൪ 80.10 (2.82), പാലക്കാട് 78.11 (5.41), മലപ്പുറം 68 (0.91), കോഴിക്കോട് 61.65(1.65) , വയനാട് 66.43 (2.94), കണ്ണൂ൪ 71.51 (1.21), കാസ൪കോട് 72.79 (1.74). ഹാജ൪ കുറഞ്ഞ ജില്ലകൾ: കോട്ടയം 65.88 (4.99 കുറവ്), ആലപ്പുഴ 67.94 (0.36 കുറവ്). നിയമസഭയിൽ 70.13 ശതമാനവും സെക്രട്ടേറിയറ്റിൽ 71.46 ശതമാനവുമാണ് ഹാജ൪നില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.