മലപ്പുറം വിഷമദ്യ ദുരന്തം: കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
text_fieldsമലപ്പുറം: മലപ്പുറം വിഷമദ്യ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച റിട്ടയേ൪ഡ് ജില്ലാ ജഡ്ജി എം. രാജേന്ദ്രനായ൪ അധ്യക്ഷനായ കമ്മീഷൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് റിപ്പോ൪ട്ട് സമ൪പ്പിച്ചു. കള്ളുഷാപ്പുകളുടെ പ്രവ൪ത്തനം ബിനാമികളുടെ നിയന്ത്രണത്തിലാണെന്നും ഇൻറലിജൻസ് റിപ്പോ൪ട്ട് അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്നും റിപ്പോ൪ട്ട് പറയുന്നു.
2010 സെപ്റ്റംബറിൽ മലപ്പുറം, തിരൂ൪, കുറ്റിപ്പുറം, കാളിക്കാവ് മേഖലകളിലെ ഷാപ്പുകളിലാണ് ദുരന്തം ഉണ്ടായത്. ബിനാമികളുടെ നിയന്ത്രണത്തിലാണ് കള്ളുഷാപ്പുകളെന്ന് 2010 ഓഗസ്റ്റ് 20ന് ഇന്‍്റ്്റലിജൻസ് റിപ്പോ൪ട്ട് ഉണ്ടായിരുന്നു. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല.
അങ്കമാലിയിലെ ഒരു സ്ഥാപനം കോയമ്പത്തൂരിൽ നിന്നും കൊണ്ടുവന്ന പെയിൻറ് നി൪മാണത്തിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് ബിനാമികൾ ഷാപ്പുകളിൽ വിൽക്കുകയായിരുന്നു.
വീര്യം കൂടിയ കള്ള് വിറ്റതാണ് ദുരന്തത്തിന് കാരണമെന്ന് വാദത്തിൽ കഴമ്പില്ലെന്നും സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോ൪ട്ട് ആവശ്യപ്പെടുന്നു. എക്സൈസിൻെറ അറിവോടെയായിരുന്നു ബിനാമികളുടെ പ്രവ൪ത്തനമെന്ന് റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.
ഭാവിയിൽ മദ്യദുരന്തങ്ങൾ ഒഴിവാക്കാൻ തൊഴിലാളികളുടെയും സ൪ക്കാറിൻെറയും നിയന്ത്രണത്തിൽ ഷാപ്പുകൾ നടത്തണം, ബിനാമികൾ കള്ളുഷാപ്പുകൾ നടത്തുന്നില്ല എന്ന് ഉറപ്പാക്കണം, മദ്യദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും സ൪ക്കാ൪ ജോലി നൽകണം തുടങ്ങിയ നി൪ദേശങ്ങളുടെ കമ്മീഷൻ സ൪ക്കാറിന് സമ൪പ്പിച്ച റിപ്പോ൪ട്ടിൽ ഉണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.