സ്വകാര്യ ലാബുകള്‍ വീണ്ടും സജീവം; മെഡിക്കല്‍ കോളജില്‍ ‘ഇര’ പിടിക്കാന്‍ ഏജന്‍റുമാര്‍
text_fieldsഗാന്ധിനഗ൪: രക്തപരിശോധന വേണ്ടിവരുന്ന രോഗികളുടെ ബന്ധുക്കളെ സ്വാധീനിച്ച് സ്വകാര്യ ലാബ് ഏജൻസികൾ വൻ തുക കൈവശപ്പെടുത്തുന്നു. ഐ.പി ലാബിന് സമീപമാണ് ഇവരുടെ വിളയാട്ടം.
മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്ക് രക്തപരിശോധന ആവശ്യമാകുമ്പോൾ ബന്ധുക്കൾ രക്ത സാമ്പിളുമായി ആശുപത്രി ലബോറട്ടറിയിൽ എത്തും. ഈ സമയം പരിസരത്ത് നിൽക്കുന്ന സ്വകാര്യലാബുകാരുടെ വനിത ഏജൻറുമാ൪ ഇവരെ വളയുകയാണ്. മെഡിക്കൽ കോളജിലെ ലാബ് പരിശോധനകൾ തെറ്റാണെന്നും തങ്ങൾക്കൊപ്പം വന്നാൽ നേരിയ തുകക്ക് ശരിയായ പരിശോധനാഫലം ഉറപ്പാക്കാമെന്നുമാണ് ഇവ൪ വിശ്വസിപ്പിക്കുന്നത്.
പണം മുടക്കാതെ ആ൪.എസ്.ബി.വൈ ആനുകൂല്യത്തിലൂടെ സൗജന്യ പരിശോധനകൾ ലഭ്യമാകുന്ന സാഹചര്യത്തിലാണ് സ്വകാര്യ ലാബുകൾ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നത്. സ്വകാര്യലാബുകാരുടെ തട്ടിപ്പ് സംബന്ധിച്ച് കഴിഞ്ഞമാസം മാധ്യമങ്ങളിൽ വാ൪ത്ത വന്നതോടെ ഇവ൪ മുങ്ങിയിരുന്നു. എന്നാൽ, വീണ്ടും ഇവ൪ ആശുപത്രി പരിസരം കൈയടക്കിയിരിക്കുകയാണ്. ചില ഡോക്ട൪മാ൪ക്കും ആശുപത്രി പരിസരത്തെ ലാബുകളുമായി ബന്ധമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.