പീരുമേട്ടില്‍ ജോലിക്കെത്തിയവരുടെ എണ്ണം വര്‍ധിച്ചു
text_fieldsപീരുമേട്: താലൂക്ക് ആസ്ഥാനമായ പീരുമേട്ടിൽ കൂടുതൽ ജീവനക്കാ൪ ഓഫിസുകളിൽ എത്തിയതായി റിപ്പോ൪ട്ട്. പീരുമേട്ടിൽ പ്രവ൪ത്തിക്കുന്ന വിവിധ ഓഫിസുകളിലെയും താലൂക്കോഫിസ്, താലൂക്കിൻെറ പരിധിയിലെ പത്ത് വില്ലേജോഫിസുകളിലെയും 85 ശതമാനം ജീവനക്കാ൪ ജോലിക്കെത്തിയതായി പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോ൪ട്ട്.
സമരാനുകൂലികൾ ജോലിക്കെത്തിയവരെ ഓഫിസിൽ ഭീഷണിപ്പെടുത്തിയതായും പരാതി ഉയ൪ന്നു. ജോലിക്കെത്തിയ ജീവനക്കാ൪ക്ക് അഭിവാദ്യം പ്രകടിപ്പിച്ച് പ്രകടനം നടത്താൻ എത്തിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവ൪ത്തകരെ സി.പി.എം പ്രവ൪ത്തക൪ തടഞ്ഞത് സംഘ൪ഷവാസ്ഥ സൃഷ്ടിച്ചു. പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സമരാനുകൂലികളായ ജീവനക്കാരും പാ൪ട്ടി പ്രവ൪ത്തകരും ജോലി ചെയ്യുന്ന ജീവനക്കാരെ ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയതായി തഹസിൽദാ൪ പൊലീസിന് പരാതി നൽകി. വിൽപ്പന നികുതി, ബി.ആ൪.സി, പീരുമേട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചതായി പൊലീസ് അധികൃത൪ അറിയിച്ചു. ജോലിക്കെത്തുന്നവ൪ക്ക് വേണ്ട സംരക്ഷണം നൽകാൻ പൊലീസ് തയാറാകുന്നില്ലെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ട്രഷറ൪ എം. ഉദയസൂര്യൻ പറഞ്ഞു. താലൂക്കിൻെറ വിവിധ മേഖലകളിൽ പണിമുടക്ക് ശക്തമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.