500ല്‍പരം കുട്ടികളെ പീഡിപ്പിച്ചു; ജിമ്മി സാവയില്‍ കുറ്റക്കാരന്‍
text_fieldsലണ്ടൻ: ബി.ബി.സി അവതാരകൻ, സാമൂഹിക പ്രവ൪ത്തകൻ എന്നീ നിലകളിൽ ഖ്യാതി നേടിയ പരേതനായ ജിമ്മി സാവയിൽ പീഡന, ബലാത്സംഗ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നാലു പതിറ്റാണ്ടിനിടക്ക് കൗമാരക്കാരുൾപ്പെടെ 500ലേറെ പേരെയാണ് ഇദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തതെന്ന് വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലും നടത്തിയ അന്വേഷണങ്ങളെത്തുട൪ന്ന് കണ്ടെത്തിയതായി ലണ്ടൻ പൊലീസ് റിപ്പോ൪ട്ടിൽ വ്യക്തമാക്കി. 2011 ഒക്ടോബറിലാണ് സാവയിൽ 84ാം വയസ്സിൽ അന്തരിച്ചത്. ഇതിനിടയിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന ടോപ്സ് ഓഫ് ദ പോപ്സ്, ജിം വിൽ ഫിക്സിറ്റ് തുടങ്ങിയ പരിപാടികൾ ഏറെ ജനപ്രീതി നേടിയിരുന്നു.
40ലേറെ ഇരകൾ പരാതിയുമായി കഴിഞ്ഞ ഒക്ടോബറിൽ രംഗപ്രവേശം ചെയ്തതിനെത്തുട൪ന്നാണ് അധികൃത൪ അന്വേഷണത്തിന് ഉത്തരവിട്ടത്. ആശുപത്രികൾ, സ്കൂളുകൾ, ബി.ബി.സി സ്റ്റുഡിയോ തുടങ്ങിയ സ്ഥലങ്ങളിൽവെച്ച് പീഡനങ്ങൾ അരങ്ങേറിയതായി കണ്ടെത്തിയിട്ടുണ്ട്. എട്ടു വയസ്സുകാരൻ മുതൽ 47കാരി വരെ പീഡനത്തിനിരയായി. സാവയിലിനെ 1990ൽ എലിസബത്ത് രാജ്ഞി സ൪ പദവി നൽകി ആദരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.