ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; കനിവ് തേടി കരുനാഗപ്പള്ളി സ്വദേശി
text_fieldsകുവൈത്ത് സിറ്റി: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മലയാളി കനിവ് തേടുന്നു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി അബ്ദുസ്സലാം അബ്ദുറഹ്മാൻ (56) ആണ് ഫ൪വാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
രക്തസമ്മ൪ദം കൂടി തലയിലെ ഞരമ്പ് തക൪ന്ന നിലയിൽ ആശുപത്രിയിലെത്തിയ അബ്ദുസ്സലാമിന് അടിയന്തര ഓപറേഷൻ നടത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്ന അബ്ദുസ്സലാമിന് കഴിഞ്ഞദിവസം ബോധംവീണെങ്കിലും തലയിലെ ഞരമ്പിൽ രക്തം കട്ടപിടിച്ച് ബ്ളോക്കായി കിടക്കുന്നത് നീക്കം ചെയ്യാനുള്ള ഓപറേഷൻ നടത്താനുള്ള ശാരീരികശേഷി കൈവരിക്കാനായിട്ടില്ല. പത്ത് വ൪ഷത്തോളമായി കുവൈത്തിലുള്ള അബ്ദുസ്സലാം നാലു വ൪ഷമായി അ൪ദിയയിലെ കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അതിനിടെ, ഡിസംബ൪ 29നാണ് നിലത്തുവീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയത്തിൻെറയും തലച്ചോറിൻെറയും പ്രവ൪ത്തനം പകുതിയോളം നി൪ജീവമായിരുന്നു. വൃക്കകളും പ്രവ൪ത്തനരഹിതമായിട്ടുണ്ട്.
ഏറക്കാലം സൗദിയിൽ തുഛമായ ശമ്പളത്തിന് ജോലി ചെയ്തശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും മകളുടെ വിവാഹത്തോടെയുണ്ടായ സാമ്പത്തിക ബാധ്യതകൾ തീ൪ക്കാൻവേണ്ടിയാണ് അബ്ദുസ്സലാം വീണ്ടും പ്രവാസഭൂമിയിലെത്തിയത്. അബ്ദുസ്സലാമിൻെറ ദയനീയാവസ്ഥയറിഞ്ഞ് ഇടപെട്ട യൂത്ത് ഇന്ത്യ ഹെൽപ്പ് സെൻറ൪ പ്രവ൪ത്തകരാണ് സഹായങ്ങളുമായി കൂടെയുള്ളത്. അബ്ദുസ്സലാമിൻെറ ബന്ധുവും നാട്ടുകാരനുമായ ഷാബുവും ഒപ്പമുണ്ട്. അബ്ദുസ്സലാമിനെ സഹായിക്കാൻ താൽപര്യമുള്ളവരുടെ വിളി കാത്തിരിക്കുകയാണ് ഷാബുവും (90069324), യൂത്ത് ഇന്ത്യ പ്രവ൪ത്തകരായ അസ്ലം (97255152), റിയാസ് (69920207) എന്നിവരും.
ഇതിനിടെ, ജീവിത പ്രാരാബ്ധങ്ങളിൽനിന്ന് കരകയറുകയെന്ന ലക്ഷ്യത്തോടെ അബ്ദുസ്സലാമിൻെറ മകൻ ഷാനവാസും മണലാരണ്യത്തിലെത്തിയിരുന്നു. മാസങ്ങൾക്കുമുമ്പാണ് ഇയാൾ വീട്ടുഡ്രൈവറായി സൗദിയിലെത്തിയത്. പിതാവിൻെറ അവസ്ഥയറിഞ്ഞ് വിങ്ങുന്ന മനസ്സുമായി ഒരുനോക്ക് കാണാൻ വെമ്പുകയാണ് ഷാനവാസ്. ഇയാൾക്ക് സൗദിയിൽനിന്ന് കുവൈത്തിലേക്ക് വരനുള്ള വിസ ശരിയാക്കാനും യൂത്ത് ഇന്ത്യ പ്രവ൪ത്തക൪ ശ്രമിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.