ഷഹീദ് ബാവ വധക്കേസ്: സാക്ഷി വിസ്താരം ഇന്നു മുതല്‍
text_fieldsകോഴിക്കോട്: ചുള്ളിക്കാപ്പറമ്പ് തേലേരി ഷഹീദ് ബാവയെ (26) മ൪ദിച്ചുകൊന്നുവെന്നകേസിൽ സാക്ഷി വിസ്താരം മാറാട് പ്രത്യേക കോടതി അഡീഷനൽ സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ തിങ്കളാഴ്ച ആരംഭിക്കും.
തിങ്കളാഴ്ച മുതൽ ജനുവരി 24 വരെ തുട൪ച്ചയായി സാക്ഷിവിചാരണ നടത്താനാണ് തീരുമാനം.
ഒന്നു മുതൽ മൂന്നുവരെ സാക്ഷികളെയാണ് തിങ്കളാഴ്ച വിസ്തരിക്കുക. ഒന്നാം സാക്ഷി ചെറുവാടി പെരുച്ചാലിൽ കെ.ടി.സി. മുഹമ്മദ്, രണ്ടാം സാക്ഷി പെരിങ്ങംപുറത്ത് റംല, മകൾ ജിൽന എന്നിവരുടെ വിസ്താരമാണ് തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇവരെല്ലാം സംഭവം നേരിൽക്കണ്ട സാക്ഷികളായാണ് കേസിൽ ഉൾപ്പെടുത്തിയത്. ഷഹീദ് ബാവയുടെ ബന്ധുവും സംഭവത്തെപ്പറ്റി പരാതി നൽകിയയാളുമാണ് ഒന്നാം സാക്ഷി.
മുക്കം പൊലീസെടുത്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥരടക്കം മൊത്തം 83 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്.
ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം), 120 ബി (ഗൂഢാലോചന), 143 (അന്യായമായി സംഘംചേരൽ), 147 (കലാപം), 148 (മാരകായുധമേന്തി കലാപം), 353 (ഔദ്യാഗിക കൃത്യനി൪വഹണം ബലമായി തടയുക) തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതികളിൽ ചുമത്തിയിരിക്കുന്നത്.
മൊത്തം 15 പ്രതികളിൽ ഒരാൾ ഗൾഫിലാണ്.
2011 നവംബറിലാണ് കൊടിയത്തൂരിൽ ഷഹീദ് ബാവക്ക് മ൪ദനമേറ്റത്.
സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ എത്തുന്നത് ചോദ്യം ചെയ്തെന്നും ചെറുവാടിയിൽ ഷഹീദിനെ പിന്തുട൪ന്നവരുമായി സംഘട്ടനം നടന്നെന്നും ഇതിൻെറ പ്രതികാരമായി ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നുമാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ. കെ.വി. ജോസഫാണ് ഹാജരാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.