ഇന്‍ഡോ ശ്രീലങ്കന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ് തുടങ്ങി
text_fieldsകൽപറ്റ: 18ാമത് ഇൻഡോ ശ്രീലങ്കൻ കരാട്ടെ ചാമ്പ്യൻഷിപ് ടൗൺ ഹാളിൽ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയ൪മാൻ പി.പി. ആലി അധ്യക്ഷത വഹിച്ചു. കത്തബൗട്ട് ഉദ്ഘാടനം നഗരസഭാ ചെയ൪മാൻ എ.പി. ഹമീദ് നി൪വഹിച്ചു.
കുമിത്തെ ഉദ്ഘാടനം ജില്ലാ സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് സലീം കടവൻ നി൪വഹിച്ചു. മത്സരവേദിയിൽ കൊളുത്താനുള്ള ദീപശിഖ മിഥുൻ ജിത്ത്, സതീഷ് എന്നിവ൪ വേദിയിൽ പ്രയാണമായി എത്തിച്ചു.
കലക്ട൪ ഏറ്റുവാങ്ങി ദീപം തെളിയിച്ചു. എസ്.കെ.എം.ജെ ഹയ൪ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.വി. ്രശീനിവാസൻ, എം.സി.എഫ് പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ്, സെൻറ് ജോസഫ് കോൺവെൻറ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റ൪ സിൽവി അഗസ്റ്റിൻ, വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡൻറ് ഡോ. ബെഞ്ചമിൻ ഈശോ, സംഘാടക സമിതി ജനറൽ കൺവീന൪ അഡ്വ. വി.പി. യൂസുഫ്, റോട്ടറി ക്ളബ് പ്രസിഡൻറ് ഡോ. മോഹൻദാസ് എന്നിവ൪ സംസാരിച്ചു.
ഷിഹാൻ ഗിരീഷ് പെരുന്തട്ട സ്വാഗതവും സെൻസായി എം.എം. ലത്തീഫ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.